ഫോണ്‍ കവറില്‍ പണവും മറ്റും സൂക്ഷിക്കുന്നത് ഫോണിന് അപകടകരം

ഫോണ്‍ കവറില്‍ പണവും മറ്റും സൂക്ഷിക്കുന്നത് ഫോണിന് അപകടകരം

Health

ഫോണ്‍ കവറില്‍ പണവും മറ്റും സൂക്ഷിക്കുന്നത് ഫോണിന് അപകടകരം

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്തവര്‍ ഇന്ന് വളരെ ചുരുക്കമാണ്. അതുകൊണ്ടുതന്നെ ഫോണുകള്‍ വളരെ സൂഷ്മമായിത്തന്നെ സംരക്ഷിക്കുന്നതില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുമാണ്.

ഫോണിന്റെ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന കവറുകളുടെ ഉപയോഗമാണ് നാം ഇനി കൂടുതല്‍ ശ്രദ്ധിക്കേണ്ടതായ ഒരു കാര്യം.

ഭൂരിപക്ഷം ആളുകളും മൊബൈല്‍ കവറുകള്‍ക്കുള്ളില്‍ പണവും, പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും, എടിഎം കാര്‍ഡുകളും മറ്റും സൂക്ഷിച്ചു വയ്ക്കാറുണ്ട്.

എന്നാല്‍ ഇത് വളരെ അപകടകരമായ പ്രവര്‍ത്തിയാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

ഫോണ്‍ ഉപയോഗിക്കുമ്പോള്‍ സ്വാഭാവികമായും ചൂടാവാറുണ്ട്. ഇത് തടയാന്‍ ഫോണ്‍ കവര്‍ സഹായിക്കുന്നു.

എന്നാല്‍ ഇതിനിടെ നോട്ടുകള്‍, മേല്‍പറഞ്ഞ സാധനങ്ങള്‍ എന്നിവ സൂക്ഷിച്ചു വയ്ക്കുമ്പോള്‍ താപനില കൂടുമെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്.

പ്രത്യേകിച്ച് ഏറെ നേരം ഗെയിം കളിക്കുമ്പോള്‍ അമിതമായ ചൂട് ഫോണിന്റെ പെര്‍ഫോമന്‍സിനെത്തന്നെ ബാധിക്കാനിടയുണ്ട്.

അമിതമായ ചൂട് ബാറ്ററിയുടെ ആയുസ് പകുതിയായി കുറയ്ക്കുന്നു. ദീര്‍ഘനേരം ചൂട് നിലനില്‍ക്കുന്നതുമൂലം ഫോണിന്റെ ബാറ്ററി പെട്ടന്ന് വീക്കാകാനും ചാര്‍ജ്ജ് പെട്ടന്ന് തീരാനും ഇടയാക്കും.

പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ഫോണ്‍ ചൂടാകാനുള്ള സാദ്ധ്യത കൂടുതലാണ്.

മാത്രമല്ല കവറിനുള്ളില്‍ വയ്ക്കുന്ന നോട്ടുകള്‍ ഫോണിന്റെ ആന്റിന ലൈനുകളെയും സെന്‍സറുകളെയും മറയ്ക്കാന്‍ സാദ്ധ്യതയുണ്ട്.

ഇത് ഇന്റര്‍നെറ്റ് വേഗത കുറയ്ക്കാനും റേഞ്ച് പ്രശ്നങ്ങള്‍ക്കും കാരണമാകാം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.