ഇന്റര്‍നെറ്റിലെ ‘ഫോട്ടോ മോഷണം’ തടയാന്‍ സംവിധാനം വരുന്നു
ഇന്റര്‍നെറ്റില്‍ എന്തിനേയും ഏതിനേയും മോഷ്ടിച്ച് സ്വന്തമായി പോസ്റ്റ് ചെയ്ത് ഹീറോ ആകുന്നവര്‍ കഷ്ടത്തിലാകും.
ഇത്തരക്കാരെ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം വരുന്നു. ഇതിന്റെ ആദ്യ പടിയെന്ന നിലയില്‍ ജെ.പി.ഇ.ജി. (ജോയിന്റ് ഫോട്ടോഗ്രാഫിക് എക്സ്പേര്‍ട്ട് ഗ്രൂപ്പ്) ചിത്രങ്ങള്‍ പകര്‍ത്തുന്നത് അറുതി വരുത്തുന്നതിനാണ് ഡിജിറ്റല്‍ റൈറ്റ്സ് മാനേജ്മെന്റിന്റെ (ഡി.ആര്‍ .എം.) തീരുമാനം.
ഇതിനായി ഒരു സോഫ്റ്റ് വെയര്‍ ഇറക്കുകയാകും ഡിജിറ്റല്‍ റൈറ്റ്സ് മാനേജ്മെന്റ് ചെയ്യുക. ഇതോടെ ഇന്റര്‍നെറ്റില്‍ നിന്ന് അനുമതിയില്ലാതെ ചിത്രം കോപ്പി ചെയ്ത് സ്വന്തം വെബ്സൈറ്റിലോ, ഫേസ്ബുക്ക് അക്കൌണ്ടിലോ പോസ്റ്റ് ചെയ്യുന്നത് തടയാനാകും.
ഇപ്പോള്‍ ഡി.ആര്‍ .എം. ഉള്ളത് ഓഡിയോ – വീഡിയോ ഫയലുകള്‍ക്ക് മാത്രമാണ്. അനുമതിയില്ലാതെ ഉപയോഗിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഈ ഫയല്‍ ഉപയോഗിക്കുവാന്‍ പാടില്ലെന്ന സന്ദേശം തെളിയുന്നത് ഡി.ഏര്‍ .എം. അറ്റാച്ചു ചെയ്തിട്ടുള്ളതുകൊണ്ടാണ്.
ചിത്രങ്ങളില്‍ ഡി.ഏര്‍ .എം. ഉപയോഗിക്കുവാനായാല്‍ പൈറസി തടയുന്നതില്‍ വന്‍ നേട്ടമാകും ഉണ്ടാകുന്നതെന്ന് കരുതുന്നു.

