യോശുവ യാഗപീഠം പണിത ഏബലില്‍ യിസ്രായേല്‍ പുതിയ പട്ടണം പണിതു.
യിസ്രായേലിലെ ശമര്യ റീജണല്‍ കൌണ്‍സില്‍ ഏബല്‍ പര്‍വ്വതത്തില്‍ ഒരു പുതിയ യഹൂദ പട്ടണം സ്ഥപിച്ചു. ബൈബിളില്‍ പറയുന്ന സ്ഥലമായ യോശുവ യാഗപീഠം പണിത സ്ഥലമാണിവിടം. (യോശു. 8:30).
യിസ്രായേല്‍ മക്കള്‍ കനാന്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ അവസാന ഘട്ടത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു സ്ഥലമാണ് ഏബല്‍ പര്‍വ്വതം.
ഈ വിഷയത്തില്‍ അടുത്തിടെ യിസ്രായേല്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതിനെത്തുടര്‍ന്നായിരുന്നു ഇത.് ആദ്യ ഘട്ടത്തില്‍ എലോണ്‍ മോറെ ഹെസ്ഡര്‍ യെഷിവയുടെ ഒരു ശാഖയായി ഒരു കാര്‍ഷിക യെഷിവ സ്ഥലത്ത് സ്ഥാപിക്കും. പിന്നീട് പുതിയ സ്ഥാപക ഗ്രൂപ്പില്‍ നിന്നുള്ള കുടുംബങ്ങള്‍ ചേരുമെന്നു പ്രതീക്ഷിക്കുന്നു.
ഇതിന്റെ ചടങ്ങിന്റെ പ്രാരംഭ നടപടിയായി ശമര്യ റീജണല്‍ കൌണ്‍സില്‍ തലവന്‍ ഗ്രിയാസി ഡാഗന്‍ ഗ്രൌണ്ടിലെ ജോലിക്കൊപ്പം രാത്രി മുഴുവന്‍ പ്രവര്‍ത്തിച്ചു.
കൌണ്‍സിലിന്റെ റബ്ബിയും യെഷിവയുടെ തലവനുമായ റബ്ബി എല്യാക്കിം ലെവനനുമായി ചേര്‍ന്ന് ‘മാറ്റ്സിവ് ഗ്വദള് അല്മാന’ എന്ന അനുഗ്രഹ പ്രാര്‍ത്ഥന ചൊല്ലി.
യഹൂദ കുടിയേറ്റം ശക്തിപ്പെടുത്തുന്നതിനും വണ്‍ മില്യണ്‍ ഇന്‍ ശമര്യ എന്ന പദ്ധതിയുടെ ഭാഗമായിട്ടുമാണ് ഈ പുതിയ സമൂഹം സ്ഥാപിക്കല്‍. അബ്രഹാമിന്റെ പാത തുടരാന്‍ നമ്മള് അര്‍ഹരാണ്.
ദൈവത്തിന്റെ സഹായത്തോടെ യിസ്രായേല്‍ ജനതയ്ക്ക് അര്‍ഹതപ്പെട്ട വാഗ്ദത്ത ഭൂമി പൂര്‍ണ്ണമായി അവകാശപ്പെട്ടതാണ്. റബ്ബി എല്യാക്കിം പറഞ്ഞു. ഈവല്‍ പട്ടണം എന്നാണ് അറിയപ്പെടുക.

