കുമുത്തൂർ പുരയ്ക്കൽ വീട്ടിൽ പി എൻ ഫിലിപ്പ് (81) കർതൃസന്നിധിയിലേക്ക് ചേർക്കപ്പെട്ടു.
വിവിധ ശാരീരിക ക്ലേശങ്ങളാൽ ചികിത്സയിലായിരുന്ന തനിക്ക് തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജിൽ വെച്ചാണു അന്ത്യം സംഭവിച്ചത്.
തന്റെ പിതാവ് കുറ്റൂർ കിണറ്റുകാല പുത്തൻ പുരയ്ക്കൽ കുട്ടിയച്ചൻ (നൈനാൻ) അറിയപ്പെട്ടിരുന്ന ഒരു സുവിശേഷകൻ ആയിരുന്നു.
കുറ്റൂർ കുട്ടിയച്ചന്റെ ആറു മക്കളിൽ ഏറ്റവും ഇളയ മകനായിരുന്നു പി എൻ ഫിലിപ്പ്. താൻ വിശാഖപട്ടണത്ത് ഏറിയ കാലം കുടുംബമായി പാർത്ത് ജോലി ചെയ്ത് വിരമിച്ച ശേഷം തിരുവല്ല മുത്തൂരിൽ വീടും സ്ഥലവും വാങ്ങി പാർത്തു. തിരുവല്ല മഞ്ഞാടി ഐ പി സി പ്രയർ സെന്റർ സഭയുടെ അംഗങ്ങളായി ദീർഘകാലമായി തുടരുന്നു.
നിത്യതയിൽ വിശ്രമിക്കുന്ന തന്റെ സഹോദരങ്ങൾ: കുഞ്ഞമ്മ ഡേവിഡ്, പി എൻ ജോർജ്ജ്, എൻ പി ജോയി, പി എൻ സാമുവൽ, പി എൻ തോമസ്.
ഭാര്യ: തങ്കമ്മ ഫിലിപ്പ്.
മക്കൾ: പ്രിൻസി (യു കെ), മോൻസി (കാനഡ)
മരുമക്കൾ: എബി, ഗ്രേഷ്മ.
കൊച്ചു മക്കൾ: ഷാരോൻ, സ്റ്റീവ്, ഡാനിയേൽ, ഡേവിഡ് & ശിൽപ.
ദൂഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കാം.
സംസ്ക്കാരം പിന്നീട്.
ടി വി തങ്കച്ചൻ.

