ഭാര്യാഭർത്തൃ ബന്ധം ഒരു വീടിന്റെ മേൽക്കൂര പോലെയാണ്.
ഡോ ജോൺസൺ കെ ഐസക്
അത് ഒറ്റ ദിവസം കൊണ്ട് തകരില്ല,പക്ഷേ ചെറു വിള്ളലുകൾ ശ്രദ്ധിക്കാതെ പോയാൽ ഒരുദിവസം മുഴുവൻ വീടും തകരും. അതുകൊണ്ട് ഈ ബന്ധം നിലനിറുത്താൻ ഇരുവരും നിർബന്ധമായും ഒഴിവാക്കേണ്ട 15 കാര്യങ്ങൾ ഏതൊക്കെ ആണെന്ന് നോക്കാം !!!
1)ഒരാൾ മറ്റൊരാളുടെ മനസ്സ് വായിക്കുമെന്ന് കരുതരുത് ,തുറന്ന് സംസാരിക്കാതെ അവൻ/അവൾ പറയാതെ എന്നെ മനസ്സിലാക്കും” എന്ന മൗനമെന്നത് പല ബന്ധങ്ങളും തകർക്കുന്ന നിശബ്ദ വിഷമാണ് എന്ന സത്യം മനസിലാക്കണം ..
2)പഴയ പിഴവുകൾ ഒരുകാരണവശാലും ശേഖരിക്കരുത് .പഴയ തെറ്റുകൾ തുറന്നുകാട്ടുന്നത് സ്നേഹത്തെ മുറിവേൽപ്പിക്കും.അകൽച്ചയുടെ ആഴം വർധിപ്പിക്കും ,കഴിഞ്ഞത് കഴിഞ്ഞു എന്ന് മനസിനെ പറഞ്ഞു വിശ്വസിപ്പിക്കണം .
3)മൂന്നാമത് ഒരാളെ നിങ്ങളുടെ വീട്ടിലെ പ്രശ്നങ്ങളിൽ ജഡ്ജിയാക്കരുത്! !!വീട്ടിലെ പ്രശ്നങ്ങൾ എല്ലായ്പ്പോഴും പുറംലോകത്ത് പറഞ്ഞ് വിധി തേടുന്നത് പരസ്പരവിശ്വാസം നശിപ്പിക്കും.!!!
4) “അവളുടെ ഭർത്താവ്…”, “അവന്റെ ഭാര്യ…” എന്ന താരതമ്യം ചെയ്തുള്ള വാക്കുകൾ ആത്മാഭിമാനം വൃണപ്പെടാൻ കാരണമാകും.നിങ്ങളുടെ കുടുംബ ജീവിതത്തിന്റെ സ്റ്റിയറിങ്ങ് നിങ്ങളുടെ കൈകളിൽ ആകണം !അത് ഒരിക്കലും മൂന്നാമത് ഒരാളെ ഏൽപ്പിക്കരുത് !മാതാപിതാക്കളെപ്പോലും !!!!.
5)പരിഹാസ വാക്കുകൾ ഉപയോഗിക്കരുത് …തമാശയായി പറയുന്ന അപമാനിക്കുന്ന വാക്കുകൾ ഹൃദയത്തിൽ ആഴത്തിൽ പതിയും.ഓഹ് ഞാൻ തമാശ പറഞ്ഞതല്ലേ ,അതിനിപ്പോ എന്താ എനിക്ക് ഫീൽ ആയിഅലല്ലോ എന്ന് പറഞ്ഞു എന്ന് കരുതി അത് തീരുകയില്ല! !!
6)നിശ്ശബ്ദമായി ഇരുന്ന് ശിക്ഷ നൽകരുത് ….സംസാരിക്കാതെ മാറിനിൽക്കുന്നത് പ്രശ്നം തീർക്കില്ല പകരം അത് നിങ്ങൾക്കിടയിൽ ഒരു വൻമതിൽ കെട്ടിയുയർത്തുമെന്നതിൽ തർക്കമില്ല !!
7)തിരക്കിനെ മറവിയാക്കരുത് !!അതായത് സമയം ഇല്ലെന്ന കാരണം പറഞ്ഞ് ബന്ധത്തെ അവഗണിക്കുന്നത് ഉള്ളിലെ സ്നേഹത്തെ വറ്റിക്കും എന്നത് ഓർക്കുക !!!
8)ഇരുവരും പരസ്പരം സ്വകാര്യത തകർക്കരുത് !ഫോൺ, സന്ദേശങ്ങൾ, സ്വകാര്യ ചിന്തകൾ ,സംഭാഷണങ്ങൾ എല്ലാം സംശയത്തോടെ പരിശോധിക്കുന്നത് പരസ്പരവിശ്വാസം തകർക്കും.കഴിവതും അതൊക്കെ ഒഴിവാക്കാൻ ശ്രമിക്കുക !പരസ്പരവിശ്വാസം ഊട്ടിയുറപ്പിക്കാൻ അത് വലിയ ഗുണകരമായ നടപടിയാണ്! !!
9)പരസ്പരം നന്ദി പറയാനും അഭിനന്ദിക്കാനും മറക്കരുത്! !!ചെറിയ കാര്യങ്ങൾക്കുപോലും നന്ദി പറയാത്തത് ബന്ധത്തെ വരണ്ടതാക്കും.അതുപോലെ അഭിനന്ദിക്കാത്തത് ജന്മസിദ്ധമായ കഴിവുകളെ മുരടിപ്പിച്ചു കളയും !!പരസ്പരം വ്യക്തിത്വം മാനിക്കുക എന്നത് ഏറ്റവും പ്രാധാന്യമുള്ളതാണ്!
10)പരസ്പരം ക്ഷമ ചോദിക്കാൻ മടിക്കരുത്!!എനിക്ക് തെറ്റ് പറ്റി” എന്നൊരു വാക്ക് പല യുദ്ധങ്ങളും അവസാനിപ്പിക്കും.എന്നാൽ അഹങ്കാരം ,ഞാൻ എന്ന ഭാവം ,ഈഗോ ഒക്കെ ബന്ധത്തെ തകർക്കുകയെ ഉളളൂ !!കുറെ നാൾ സഹിച്ചേക്കും !!!പക്ഷെ നിന്റെ അഹങ്കാരവും ഞാൻ എന്ന ഭാവവും എന്നോടല്ലേ സോറി പറയേണ്ടത് ഞാൻ ആരാണ് എന്നറിയാമോ എന്നുള്ള ഭാവവും ജീവിതകാലം മുഴുവൻ ആരും സഹിക്കണമെന്നില്ല !!ഒരു സുപ്രഭാതത്തിൽ എല്ലാം വിട്ടെറിഞ്ഞു പോകാൻ അത് മാത്രം മതിയാകും എന്ന് മറന്നു പോകരുത് !!!
11)നിന്നിലെ അഹങ്കാരം വളർത്തരുത് ..ഞാനാണ് ശരി” ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി !എന്ന ഉറച്ച നിലപാട് സ്നേഹത്തെ ശ്വാസംമുട്ടിക്കും.
12)മറ്റുള്ളവരുടെ മുന്നിൽ പരസ്പരം കുറ്റപ്പെടുത്തരുത്!!!പൊതുവേദിയിൽ ഇണയെ അപമാനിക്കുന്നത് ബന്ധത്തെ അപമാനത്തിലേക്ക് തള്ളുകയാണ് എന്ന സത്യം മറന്നു പോകരുത് !
13)കേൾക്കാതെ ഒന്നിനും മറുപടി പറയരുത് ..പറയുന്നത് കേൾക്കാതെ വാദിക്കുന്നത് മനസുകൾക്കിടയിൽ തീർച്ചയായും ദൂരം സൃഷ്ടിക്കും.!!!എന്താണെന്ന് സമാധാനമായി കേൾക്കുക !!അതിനു ശേഷം മറുപടി പറയുക !!!
14)സ്നേഹം പ്രകടിപ്പിക്കാൻ മടിക്കരുത് ..പറഞ്ഞിട്ടില്ലാത്ത സ്നേഹം പലപ്പോഴും ഇല്ലാത്ത സ്നേഹമായി തെറ്റിദ്ധരിക്കപ്പെടും. മനസിൽ സ്നേഹമുണ്ട് അത് പ്രകടിപ്പിക്കാൻ അറിയില്ല എന്ന് പറയുന്നത് പരാജയമാണ് !!മനസിലുള്ള സ്നേഹം പ്രകടിപ്പിച്ചേ ഒക്കൂ !ഇല്ല എങ്കിൽ മനസുകൊണ്ട് വെറുത്തുപോകും !!!
15.)ബന്ധത്തെ സ്വാഭാവികമായി നിലനിൽക്കും എന്ന് കരുതരുത് …സ്നേഹം ഒരു പൂന്തോട്ടം പോലെയാണ് !!വേണ്ടവിധം വെള്ളവും വളവും കൊടുത്തു പരിചരിച്ചാൽ മാത്രം അത് പൂക്കും.അല്ലെങ്കിൽ പതിയെ ഇലകൾ വാടി തണ്ട് വാടി മൂടോടെ തകർന്നു പോകും …
ഒരു നല്ല വിവാഹബന്ധം വലിയ കാര്യങ്ങളാൽ അല്ല, ചെറിയ ശ്രദ്ധകളാലാണ് നിലനിൽക്കുന്നത്. സ്നേഹത്തോടെ സംരക്ഷിക്കുമ്പോൾ ഈ ബന്ധം ജീവിതത്തിലെ ഏറ്റവും വലിയ അഭയമായി മാറുന്നു! !!!
ഡോ ജോൺസൺ കെ ഐസക്
സങ്കീർത്തനങ്ങൾ 127:1
യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവൽക്കാരൻ വൃഥാ ജാഗരിക്കുന്നു.
Except the LORD build the house, they labour in vain that build it: except the LORD keep the city, the watchman waketh but in vain. Psalms 127:1
Pr. Shajis

