ഹോളിവുഡ് സിനിമകളിലേക്ക് സുവിശേഷം എത്തിക്കുന്നതിനായി പാസ്റ്റര്‍ നിര്‍മ്മാണ കമ്പനി തുടങ്ങി.

ഹോളിവുഡ് സിനിമകളിലേക്ക് സുവിശേഷം എത്തിക്കുന്നതിനായി പാസ്റ്റര്‍ നിര്‍മ്മാണ കമ്പനി തുടങ്ങി.

Breaking News USA

ഹോളിവുഡ് സിനിമകളിലേക്ക് സുവിശേഷം എത്തിക്കുന്നതിനായി പാസ്റ്റര്‍ നിര്‍മ്മാണ കമ്പനി തുടങ്ങി.

ഹോളിവുഡ് സിനിമകളിലേക്ക് സുവിശേഷം എത്തിക്കാനുള്ള ദൌത്യവുമായി യു.എസിലെ ഒരു പ്രമുഖ പാസ്റ്റര്‍.

യു.എസിലെ ഏറ്റവും സ്വാധീനമുള്ള മെഗാ ചര്‍ച്ചിലൊന്നായ ന്യൂ സീസണിന്റെ സീനിയര്‍ പാസ്റ്ററും, യു.എസിലെയും ലാറ്റിനമേരിക്കയിലെയും ദശലക്ഷക്കണക്കിനു ഹിസ്പാനിക് ക്രിസ്ത്യാനികളെ പ്രതിനിധീകരിക്കുന്ന നാഷണല്‍ ഹിസ്പാനിക് ക്രിസ്ത്യന്‍ ലീഡര്‍ഷിപ് കോണ്‍ഫ്രന്‍സിന്റെ പ്രസിഡന്റുമായ റവ. സാമുവേല്‍ റോഡ്രിഗസാണ് ഈ ഉദ്യമത്തിനു തയ്യാറായത്.

ഇതിനായി അദ്ദേഹം ബെലൈറ്റ് പ്രൊഡക്ഷന്‍ എന്ന ചലച്ചിത്ര കമ്പനി തുടങ്ങി. ഈ തലത്തിലുള്ള ഒരു ചലച്ചിത്ര നിര്‍മ്മാണ കമ്പനിയെ നയിക്കുന്ന ആദ്യത്തെ ലാറ്റിനോ പാസ്റ്ററായി അദ്ദേഹം സ്ഥാനം പിടിച്ചു.

ദൈവത്തെ ബഹുമാനിക്കുന്നതും സുവിശേഷ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതുമായ ആഖ്യാനങ്ങളിലൂടെ സമകാലിക സംസ്ക്കാരത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന അദ്ദേഹത്തിന്റെ ശുശ്രൂഷയുടെ ഒരു വിപുലീകരണമാണെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു ഏജന്‍സി പ്രസ്താവനയില്‍ പരഞ്ഞു.

ഒസാക്ക് എന്ന ഹിറ്റ് പരമ്പരയുടെ സൃഷ്ടാവായ മാര്‍ക്ക് വില്യംസുമായുള്ള സഹകരണവും കമ്പനി ലക്ഷ്യമിടുന്നു.

ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ മാനുഷിക സംഘടനകളിലൊന്നിന്റെ സ്ഥാപകനായ ഹില്‍ ഡൊണാള്‍ഡ്സിന്റെ ജീവിതത്തെ കേന്ദ്രീകരിച്ചായിരിക്കും ആദ്യ ചിത്രം. ബ്രേക്ക്ത്രൂ, ഫ്ളെമിന്‍ ഹോട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് റോഡ്രിഗ്സ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.