ഷുഗര്‍ കുറയ്ക്കാം; ഭക്ഷണം കഴിഞ്ഞ് 10 മിനിറ്റ് നടക്കുക.

ഷുഗര്‍ കുറയ്ക്കാം; ഭക്ഷണം കഴിഞ്ഞ് 10 മിനിറ്റ് നടക്കുക.

Health

ഷുഗര്‍ കുറയ്ക്കാം; ഭക്ഷണം കഴിഞ്ഞ് 10 മിനിറ്റ് നടക്കുക.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ വിവിധങ്ങളായ ചികിത്സകളും മരുന്നുകളും പ്രയോജനപ്പെടുത്തുന്നവരാണ് നമ്മള്‍.

എന്നാല്‍ ഡയറ്റില്‍ വലിയ മാറ്റം വരുത്താതെ ഷുഗര്‍ നില കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.

അതിനായി ഭക്ഷണം കഴിഞ്ഞശേഷം 10 മിനിറ്റ് നടക്കുന്നത് ഭക്ഷണ ക്രംത്തിലെ മാറ്റങ്ങള്‍ക്ക് തുല്യമായി ഗ്ളൂക്കോസ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പ്രശസ്ത ഗ്യാസ്ട്രോ എന്റോളജിസ്റ്റായ ഡോ. സൌരഭ് പറയുന്നു.

ഇതുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് തടയും. കുറഞ്ഞ ഇന്‍സുലിന്‍ അളവ്, കരളില്‍ കൊഴുപ്പ് സംഭരണം ഇവ കുറയുന്നു, വയറ്റിലെ കൊഴുപ്പ് കുറയുന്നു മുതലായ പ്രയോജനങ്ങള്‍ ഉണ്ടാകുന്നു.

കാലുകള്‍ ചലിക്കുമ്പോള്‍ പേശികള്‍ക്ക് ഒരു സ്പോഞ്ച് പോലെ രക്ത്തിലെ ഗ്ളൂക്കോസിനെ വലിച്ചെടുക്കുവാന്‍ കഴിയുമെന്ന് ഡോക്ടര്‍ പറയുന്നു.

ഇത് പഞ്ചസാരയുടെ അളവും ഇന്‍സുലിന്‍ അളവും കുറയ്ക്കുന്നു.

ഇന്‍സുലിന്‍ കുറയുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കുകയും ഇത് ഫാറ്റി ലിവര്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു എന്ന് ഡോക്ടര്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.