ദൈവത്തിനു കീഴിലുള്ള ഒരു രാഷ്ട്രമായി അമേരിക്ക തുടരും: ദേശീയ പ്രാര്‍ത്ഥനാ ദിനത്തില്‍ ട്രംപ്
വാഷിംഗ്ടണ്‍: ദൈവത്തിനു കീഴിലുള്ള ഒരു രാഷ്ട്രമായി അമേരിക്കയുടെ പ്രാര്‍ത്ഥനയ്ക്കും പുനഃസമര്‍പ്പണത്തിനുമുള്ള ദേശീയ ആഹ്വാനം നല്കി ഡൊണാള്‍ഡ് ട്രംപ്.
വ്യാഴാഴ്ച രാവിലെ ക്യാപ്പിറ്റോളില്‍ നടന്ന 74-മത്തെ ദേശീയ പ്രാര്‍ത്ഥനാ ബ്രേക്ക് ഫാസ്റ്റില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാര്‍ത്ഥന അമേരിക്കയുടെ ഏറ്റവും വലിയ ശക്തിയായി തുടരുമെന്നും രാജ്യത്തിന്റെ ഭാവി ദൈവത്തിങ്കലേക്കുള്ള തിരിച്ചു വരവിലും ബൈബിള്‍ സത്യത്തിലും ധാര്‍മ്മിക ധൈര്യത്തിലും ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
മതത്തെ സംരക്ഷിക്കുവാന്‍ ഒരു ആധുനിക പ്രസിഡന്റും കൂടുതല്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ട്രംപ് വാദിച്ചു. പ്രസംഗത്തിലുടനീളം മതസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നയങ്ങള്‍ ചൂണ്ടിക്കാട്ടി ട്രംപ് വിശ്വാസത്തെ ഭരണവുമായി ബന്ധിപ്പിച്ചു.
ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ നേരിടുന്ന പീഢനങ്ങളെയും ട്രംപ് അഭിസംബോധന ചെയ്തു. പ്രാര്‍ത്ഥന ശക്തിപ്പെടുത്തുന്നു, പ്രാര്‍ത്ഥന സുഖപ്പെടുത്തുന്നു, പ്രാര്‍ത്ഥന രക്ഷിക്കുന്നു ട്രംപ് പ്രഖ്യാപിച്ചു.
വളരെ ലളിതമായി പറഞ്ഞാല്‍ പ്രാര്‍ത്ഥന അമേരിക്കയുടെ സൂപ്പര്‍ പവറാണ്. ട്രംപ് ഓര്‍പ്പിച്ചു.

