ക്രിസ്ത്യന്‍ സയണിസം നാശകരമായ പ്രത്യയശാസ്ത്രമെന്ന് യെരുശലേം സഭാ നേതാക്കള്‍; അപല പിച്ച് യു.എസ്. അംബാസിഡര്‍ മൈക്ക് ഹക്കാബി

ക്രിസ്ത്യന്‍ സയണിസം നാശകരമായ പ്രത്യയശാസ്ത്രമെന്ന് യെരുശലേം സഭാ നേതാക്കള്‍; അപല പിച്ച് യു.എസ്. അംബാസിഡര്‍ മൈക്ക് ഹക്കാബി

Breaking News Middle East

ക്രിസ്ത്യന്‍ സയണിസം നാശകരമായ പ്രത്യയശാസ്ത്രമെന്ന് യെരുശലേം സഭാ നേതാക്കള്‍; അപല പിച്ച് യു.എസ്. അംബാസിഡര്‍ മൈക്ക് ഹക്കാബി

യെരുശലേം: ക്രിസ്ത്യന്‍ സയണിസം യിസ്രായേലിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഐക്യത്തിനു ഭീഷണിയാകുകയും ചരിത്രപരമായ അപ്പോസ്തോലിക സഭകളുടെ അധികാരത്തെ ദുര്‍ബ്ബപ്പെടുത്തുകയും ചെയ്യുന്ന ഒരു നാശകരമായ പ്രത്യയശാസ്ത്രമെന്ന് അവകാശപ്പെട്ടുകൊണ്ട് യെരുശലേമിലെ ഓര്‍ത്തഡോക്സ്, കത്തോലിക്ക മുതലായ സഭകളുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

ജനുവരി 17-ന് വിശുദ്ധ നാട്ടിലെ ക്രിസ്ത്യന്‍ സമൂഹങ്ങളുടെ ഐക്യത്തെയും പ്രാതിനിധ്യത്തെയും കുറിച്ച് യെരുശലേമിലെ പാത്രിയര്‍ക്കീസില്‍നിന്നും സഭാ മേധാവികളില്‍നിന്നുമുള്ള ഒരു പ്രസ്താവന എന്ന തലക്കെട്ടില്‍ ഇറക്കിയ പ്രസ്താവനയിലാണ് ഈ ആരോപണം.

ക്രിസ്ത്യന്‍ സയണിസം (ക്രിസ്ത്യാനികളും യഹൂദരും തമ്മിലുള്ള ഐക്യം) ഉള്‍പ്പെടെയുള്ള പ്രത്യയ ശാസ്ത്രങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പ്രാദേശിക വ്യക്തികളുടെ സമീപകാല പ്രവര്‍ത്തനങ്ങളെ പാത്രിയര്‍ക്കീസ് വിമര്‍ശിച്ചു.

പൊതുജനങ്ങളെ തെറ്റിധരിപ്പിക്കുകയും ആശയങ്ങളെ വിതയ്ക്കുകയും നമ്മുടെ ആട്ടിന്‍കൂട്ടത്തിന്റെ ഐക്യത്തിനു ദോഷം വരുത്തുകയും ചെയ്യുന്ന കാര്യങ്ങളാണ്. യിസ്രായേലിനും അതിനു പുറത്തുള്ള ചില രാഷ്ട്രീയ പ്രനര്‍ത്തനങ്ങള്‍ക്കിടയിലും ഈ പ്രവര്‍ത്തനങ്ങള്‍ക്കു സ്വീകാര്യത ലഭിച്ചു.

അവര്‍ വിശുദ്ധ നാട്ടിലും ക്രിസ്ത്യന്‍ സാന്നിദ്ധ്യത്തിനു ഹാനികരമായേക്കാവുന്ന ഒരു രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നു എന്നിങ്ങനെയാണ് പ്രസ്താവനയില്‍ വിവരിക്കുന്നത്.

ഓര്‍ത്തഡോക്സ്, കത്തോലിക്ക, സിറിയന്‍ അര്‍മേനിയന്‍, ലൂഥറന്‍, ആംഗ്ളിക്കന്‍ നേതാക്കളും പ്രസ്താവനയില്‍ ഉള്‍പ്പെടുന്നു. ഫ്രണ്ട്സ് ഓഫ് സീയോന്‍ അംബാസിഡേഴ്സ് ഉച്ചകോടിയുടെ ഭാഗമായി ആയിരത്തില്‍ അധികം പാസ്റ്റര്‍മാരും ക്രിസ്ത്യന്‍ നേതാക്കളും കഴിഞ്ഞ മാസം യിസ്രായേല്‍ പര്യടനം നടത്തുകയും യഹൂദ ജനതയെ പിന്തുണയ്ക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തിരുന്നു.

ഇത് യിസ്രായേല്‍ വിദേശകാര്യമന്ത്രാലയവുമായി സഹകരിച്ചായിരുന്നു. ഈ സമ്മേളനത്തെ യിസ്രായേലിലെ പാരമ്പര്യ സഭകള്‍ നീരസത്തോടെയാണ് കണ്ടത്. സ്വതന്ത്ര സഭകളുടെ സ്വാധീനത്തെ യെരുശലേമിലെ പാരമ്പര്യ സഭകള്‍ അംഗീകരിച്ചില്ല.

സംയുക്ത പ്രസ്താവനയ്ക്കെതിരായി യു.എസ്. അംബാസിഡര്‍ മൈക്ക് ഹക്കാബി അപലപിച്ചു.

ഇത് സ്വതന്ത്ര സഭകളെ അവഹേളിക്കാലാണെന്നും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു സ്വതന്ത്ര സഭാ വിശ്വാസികളെ ഇകഴ്ത്തി കാണിക്കുന്നത് ശരിയല്ല എന്നു യാഥാസ്ഥിക ഇവാഞ്ചലിക്കല്‍ ശുശ്രൂഷകനും മുന്‍ സതേണ്‍ ബാപറ്റിസ്റ്റ് ശുശ്രൂഷകനുമായിരുന്ന ഹക്കാബി വിമര്‍ശിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.