യെരുശലേം ദൈവാലയത്തിലേക്കു പോകുന്നവര്‍ക്കായുള്ള ശുദ്ധീകരണ കുളിക്കടവ് കണ്ടെത്തി

യെരുശലേം ദൈവാലയത്തിലേക്കു പോകുന്നവര്‍ക്കായുള്ള ശുദ്ധീകരണ കുളിക്കടവ് കണ്ടെത്തി

Asia Breaking News Middle East

യെരുശലേം ദൈവാലയത്തിലേക്കു പോകുന്നവര്‍ക്കായുള്ള ശുദ്ധീകരണ കുളിക്കടവ് കണ്ടെത്തി

യെരുശലേം: രണ്ടാം യെരുശലേം ദൈവാലയ കാലഘട്ടത്തിന്റെ അവസാന വര്‍ഷങ്ങളില്‍ നന്നായി സംരക്ഷിക്കപ്പെട്ടിരുന്ന ഒരു മിക്വെ (ദൈവലയത്തിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് ശുദ്ധീകരണം നടത്താനുള്ള കുളിക്കടവ്) പുരവാസ്തു ഗവേഷകര്‍ കണ്ടെത്തി.

പടിഞ്ഞാറന്‍ മതിലിനു സമീപം പാറയില്‍ കൊത്തിയെടുത്തതും 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് റോമന്‍ സാമ്രാജ്യം യെരുശലേം കീഴടക്കിയപ്പോള്‍ നശിപ്പിക്കപ്പെട്ട നിലയിലുള്ളതുമായ സ്നാനക്കുളമാണ് കണ്ടെത്തിയത്. കുളിക്കടവിന്റെ പാളിയുടെ അടിയില്‍ മുദ്രയിട്ടിരിക്കുന്നതും, പാളിയില്‍ ചാരം, തകര്‍ന്ന വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

എഡി 70-ല്‍ നഗരം നശിപ്പിക്കപ്പെടുന്നതിനു മുമ്പ് യെരുശലേമിലെ ദൈനംദിന മത ജീവിതത്തിന്റെ ഭൌതിക തെളിവുകളാണ് അവശേഷിച്ചത്. കുളിക്കടവ് ചതുരാകൃതിയിലുള്ളതാണ്.

ഏകദേശം 3.05 മീറ്റര്‍ നീളവും 1.35 മീറ്റര്‍ വീതിയും 1.85 മീറ്റര്‍ ഉയരവുമുണ്ട്. അകത്തെ ചുവരുകള്‍ പ്ളാസ്റ്റര്‍കൊണ്ട് മൂടിയിരുന്നു. തെക്കു വശത്തുനിന്ന് ആചാരപരമായ ആവശ്യകതകള്‍ക്ക് ശ്രദ്ധ ഊന്നിക്കൊണ്ട് കുളത്തിലേക്ക് താഴേക്ക് നയിക്കുന്ന നാല് പടികള്‍ ഉണ്ട്.

അതേ പാളികളില്‍ നിന്ന് പുരാവസ്തു ഗവേഷകര്‍ മണ്‍പാത്രങ്ങളുടെ ശകലങ്ങള്‍, കല്ല് പാത്രങ്ങള്‍ എന്നിവ കണ്ടെടുത്തു. യെരുശലേം ദൈവാലയത്തിനു വളരെയടുത്ത് തന്നെയാണ് ഈ ഖനന സ്ഥലങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

യഹൂദന്മാരുടെ ആചാരപ്രകാരം ദൈവാലയത്തിലോ സിന്നഗോഗുകളിലോ പ്രവേശിക്കുന്നതിനു മുമ്പ് ശുദ്ധീകരണം പ്രാപിക്കണമായിരുന്നു.

ഒരു സിന്നഗോഗ് നിര്‍മ്മിക്കുന്നതിനു മുമ്പ് തന്നെ ശുദ്ധീകരണ ആചാരപ്രക്രീയയ്ക്കുള്ള കാര്യങ്ങളും നിര്‍മ്മിക്കണണെന്നത് കര്‍ക്കശമായിരുന്നു. ഇന്നും യഹൂദര്‍ ഇത് പാലിക്കാറുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.