7000 ഐഎസ് ഭീകരരെ ഇറാക്കിലേക്ക് മാറ്റാന്‍ യു.എസ്. തീരുമാനം

7000 ഐഎസ് ഭീകരരെ ഇറാക്കിലേക്ക് മാറ്റാന്‍ യു.എസ്. തീരുമാനം

Breaking News Middle East USA

സിറിയയില്‍നിന്ന് 7000 ഐഎസ് ഭീകരരെ ഇറാക്കിലേക്ക് മാറ്റാന്‍ യു.എസ്. തീരുമാനം

വടക്കു കിഴക്കന്‍ സിറിയയിലെ ജയിലുകളില്‍നിന്ന് ഏകദേശം 7000 ഐഎസ് തീവ്രവാദികളെ ഇറാക്കിലേക്ക് മാറ്റുമെന്ന് അമേരിക്ക.

കുര്‍ദ്ദിഷ് സൈനികരും സര്‍ക്കാര്‍ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ അല്‍ ഷദ്ദാദി ജയിലില്‍നിന്നു രക്ഷപെടാന്‍ സഹായകരമാവുകയും മറ്റ് തടങ്കല്‍ കേന്ദ്രങ്ങളുടെ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭീകരരെ സുരക്ഷിതമായ തടങ്കല്‍ കേന്ദ്രങ്ങളില്‍ തുടരുന്നത് ഉറപ്പാക്കാന്‍ ദൌത്യം ആരംഭിച്ചതായി യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് ബുധനാഴ്ച പറഞ്ഞു.

സിറിയയിലെ ഹസാക്കയിലെ ഒരു തടങ്കല്‍ കേന്ദ്രത്തില്‍ തടവിലാക്കപ്പെട്ട 150 ഐഎസ് പോരാളികളെ ഇറാക്കിലെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി.

ഇതൊരു തുടക്കമായിരുന്നു എന്ന് കൂട്ടിച്ചേര്‍ത്തു.

2019-ല്‍ ഖിലാഫത്ത് ലക്ഷ്യം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ആയിരക്കണക്കിനു ഐഎസ് പോരാളികളെയും അവരുടെ ഭാര്യമാരെയും കുട്ടികളെയും ഭൂരിപക്ഷ കുര്‍ദ്ദിഷ് സിറിയന്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തിലുള്ള ജയിലുകളിലും തടങ്കല്‍ പാളയങ്ങളിലും പാര്‍പ്പിച്ചിരുന്നു.

ഭീകരില്‍ ഭൂരിപക്ഷവും വിദേശികളാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.