ഡിജിറ്റല്‍ തട്ടിപ്പിനിടയില്‍ കില്‍ സ്വിച്ച്: സംശയം തോന്നിയാല്‍ ബട്ടന്‍ അമര്‍ത്തുക
ന്യൂഡെല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് പോലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇതിനെ നേരിടാനായി പുതിയ സംവിധാനം വരുന്നു.
കില്‍ സ്വിച്ച് എന്ന ആശയം നിര്‍ദ്ദേശിച്ച ഉന്നത തല സമിതി, സുപ്രീം കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം നിയോഗിച്ച ഉന്നത തല സമിതിയാണ് കില്‍ സ്വിച്ച് എന്ന ആശയം അവതരിപ്പിച്ചത്.
ബാങ്കിന്റെ ആപ്പിലോ യുപിഐ ആപ്പിലേ ഇത്തരമൊരു എമര്‍ജന്‍സി ബട്ടണ്‍ ഉള്‍പ്പെടുത്തുന്ന കാര്യമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഡിജിറ്റല്‍ തട്ടിപ്പിനു സാദ്ധ്യതയുണ്ടെന്ന് സംശയം തോന്നിയാല്‍ ബട്ടന്‍ അമര്‍ത്തി ബാങ്ക് അക്കൌണ്ടില്‍നിന്നുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും തല്‍ക്ഷണം ബ്ളോക്ക് ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് കില്‍ സ്വിച്ച്.
ആക്ടിവേറ്റ് ചെയ്താല്‍ ഉപഭോക്താവിന്റെ എല്ലാ ബാങ്ക് അക്കൌണ്ടുകളും അടിയന്തിര ഘട്ടത്തില്‍ ഉടനടി മരവിപ്പിക്കാന്‍ കഴിയും.
തട്ടിപ്പുകാര്‍ക്ക് ഉപഭോക്താവിന്റെ അക്കൌണ്ടിലെ പണം പിന്‍വലിക്കാനോ മറ്റും കഴിയാതെ വരും.
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കബളിപ്പിക്കപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുതകുന്ന ഇന്‍ഷുറന്‍സ് സംവിധാനവും സമിതിയുടെ ശുപാര്‍ശകളില്‍ ഉള്‍പ്പെടുന്നു.

