അമേരിക്കയ്ക്കു വേണ്ടത് ആത്മീക ഉണര്‍വ്വ്; ഗവര്‍ണര്‍ ബോബി ജിണ്ടല്‍

Breaking News Global USA

അമേരിക്കയ്ക്കു വേണ്ടത് ആത്മീക ഉണര്‍വ്വ്; ഗവര്‍ണര്‍ ബോബി ജിണ്ടല്‍
ലൂസിയാന: അമേരിക്കയ്ക്കു വേണ്ടത് ആത്മീക ഉണര്‍വ്വാണെന്ന് ലൂസിയാനാ ഗവര്‍ണറും, അടുത്തവര്‍ഷം യു.എസ്-ല്‍ നടക്കുന്ന പ്രസിഡന്റു തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നു കരുതപ്പെടുന്ന ബോബി ജിണ്ടല്‍ ‍.

 

അമേരിക്കയ്ക്ക് നിരവധി നേതാക്കള്‍ ഉണ്ട്. എന്നാല്‍ ഒരു ആത്മീക ഉണര്‍വ്വാണ് രാജ്യത്തിന് ആവശ്യമെന്ന് ജിണ്ടല്‍ അഭിപ്രായപ്പെട്ടു. ലൂസിയാനയില്‍ ആയിരങ്ങള്‍ പങ്കെടുത്ത ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍സ് പ്രെയര്‍ റാലിയില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു ജിണ്ടല്‍ ‍.

 

താന്‍ ക്രിസ്ത്യാനിയാകാന്‍ ബില്ലിഗ്രാഹം തന്നെ നിര്‍ബന്ധിച്ചുവെന്നും ഇപ്പോള്‍ താന്‍ സുവിശേഷ കത്തോലിക്കനാണെന്നും 15 മിനിറ്റു നീണ്ടുനിന്ന പ്രസംഗത്തില്‍ ജിണ്ടല്‍ ഓര്‍പ്പിച്ചു. ജിണ്ടലിന്റെ മാതാപിതാക്കള്‍ ഇന്ത്യാക്കാരാണ്. ഭാര്യ ഡല്‍ഹി സ്വദേശിനിയും. സ്കൂള്‍ വിദ്യാഭ്യാസകാലത്താണ് ഹിന്ദുമതക്കാരനായ ബോബി ജിണ്ടല്‍ കത്തോലിക്കാ വിശ്വാസിയായത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.