എക്കിള്‍ മാറാന്‍ ചില പൊടിക്കൈകള്‍ പരീക്ഷിക്കാം
ചിലപ്പോഴൊക്കെ നമ്മെ ബുദ്ധിമുട്ടിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ് എക്കിള്‍. ഡയഫ്രത്തിന്റെ പെട്ടന്നുള്ള സങ്കോചത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ഒന്നാണ് എക്കിള്‍.
പ്രത്യേക ശബ്ദത്തോടുകൂടിയുണ്ടാകുന്ന എക്കിള്‍ ശ്വസ തടസ്സത്തിനുവരെ കാരണമായേക്കാം. സാധാരണ എക്കിള്‍ വരുമ്പോള്‍ ചില പൊടിക്കൈകള്‍ ഉപയോഗിക്കാം.
ഒരു സ്പൂണ്‍ പഞ്ചസാര വായിലിട്ടു നോക്കുക. അടുത്ത മിനിട്ടുകള്‍ക്കുള്ളില്‍ എക്കിള്‍ പൂര്‍ണ്ണമായും മാറിക്കിട്ടും.
നെയ്യും കായപ്പൊടിയും ചേര്‍ത്ത് കഴിക്കുന്നത് എക്കിള്‍ പരിഹരിക്കും.
നെയ്യും ഇന്തുപ്പും: അര ടീസ്പൂണ്‍ ഇന്തുപ്പ് നെയ്യില്‍ കലക്കി കഴിക്കുന്നത് എക്കില് നിക്കുവാന് സഹായിക്കും.
തേനും നെയ്യും ചേര്‍ത്തു കഴിക്കുന്നത് എക്കിള്‍ പ്രശ്നത്തിനു പരിഹാരമാണ്.
കണ്ണുകള്‍ പതുക്കെ അടച്ച് കണ്പോളകള്ക്ക് മുകളില്‍ മൃദുവായി തടവുന്നത് എക്കിള്‍ കുറയ്ക്കാന്‍ സഹായിക്കും. അല്പ സമയം തുടര്‍ച്ചയായി ചെയ്യുക.

