300 ബൈബിൾ വാക്യങ്ങൾ മനപാഠം ആക്കി ജെറുഷ ഷിബു.
സൂപ്പർ ലെജൻഡ് ആയി ജെറുഷ ഷിബു എക്സൽ തൈ വേഡ് സീസൺ 1 & സീസൺ 2ൽ ജൂനിയർ വിഭാഗത്തിലെയും മുതിർന്ന വിഭാഗത്തിലുമായി 300 ബൈബിൾ വാക്യങ്ങൾ മനപാഠമാക്കി .
അരമണിക്കൂർ കൊണ്ട് കാണാതെ പറഞ്ഞ ജെറുഷയ്ക്ക് എക്സൽ മന്ത്രാലയത്തിൻ്റെ ഡയറക്ടർ അനിൽ ഇലന്തൂർ മെമെന്റോ നൽകി ആദരിച്ചു.
ചേപ്പാട് മാർത്തോമ ഇടവകങ്ങളായ സുവിശേഷകരായ ഷിബു ബി ഐസക്കിൻ്റെയും, സോണി ഷിബുവിൻ്റെയും മകളായ ജെറുഷ
തൃശ്ശൂർ ജില്ലയിലെ ചേലക്കര എസ്. എം.ടി. ജി. എച്ച് .എസ്. എസിലെ 7-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് .
പഠനത്തിലും കലാ സാഹിത്യ മേഖലകളിലും ജെറുഷയ്ക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
തൃശ്ശൂർ എബനേസർ മാർത്തോമാ ഇടവകയിലെ സൺഡേ സ്കൂൾ വിദ്യാർഥിനിയാണ്
ജെറുഷ ഷിബു

