യുവത്വത്തെ നേര്‍ പാതയില്‍ നടത്തുക: റവ. തോമസ് ഫിലിപ്പ്

Breaking News Convention

യുവത്വത്തെ നേര്‍ പാതയില്‍ നടത്തുക: റവ. തോമസ് ഫിലിപ്പ്
പായിപ്പാട്: യുവത്വം ജീര്‍ണ്ണിച്ചാല്‍ സമൂഹം ജീര്‍ണ്ണിക്കും. യുവത്വത്തെ നേര്‍ പാതയിലേക്കു നയിക്കുക എന്നതാണ് സഭയുടെ കടമയെന്നും പ്രതിസന്ധികളെ അതിജീവിക്കുവാന്‍ പരിശുദ്ധാത്മശക്തിയാല്‍ നിറയണമെന്നും സഭാ പ്രസിഡന്റ് റവ. തോമസ് ഫിലിപ്പ് പ്രസ്താവിച്ചു.

പായിപ്പാട് ന്യൂ ഇന്‍ഡ്യാ ബൈബിള്‍ സെമിനാരി ചാപ്പലില്‍ വച്ച് 2015 ആഗസ്റ്റ് 25 മുതല്‍ 27 വരെ നടന്ന സണ്ടേസ്കൂള്‍ & യൂത്ത് ഫെലോഷിപ്പ് സംസ്ഥാന ജനറല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. സ്വതന്ത്യ്രത്തിനായി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയിരിക്കയാല്‍ അതില്‍ ഉറച്ചു നില്‍പ്പിന്‍ ‍. അടിമ നുകത്തില്‍ക്കുടുങ്ങി പോകരുത്.

ഓരോ ദൈവ പൈതലും ഭൂമിയിലെ ദൈവം വസിക്കുന്ന കൊച്ചു കൊച്ചു മന്ദിരങ്ങളാകയാല്‍ ജീവിത വിശുദ്ധിയും ഉപദേശ വിശുദ്ധിയും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ തലമുറകള്‍ വരും കാലങ്ങളില്‍ കര്‍ത്താവിനുവേണ്ടി പ്രശോഭിക്കുന്നവരായി തീരുവാന്‍ ഇതുപോലെയുള്ള ക്യാമ്പുകള്‍ മുഖാന്തിരമാകട്ടെഎന്നും ആശംസിച്ചു. പാസ്റ്റര്‍ കെ.എ. തോമസ് ചിന്താവിഷയം അവതരിപ്പിച്ചു.

തുടര്‍ന്ന് ക്യാമ്പിന്റെ വിവിധ സെക്ഷനുകളിലായി ആരാധന, ധ്യാനം, കൌണ്‍സിലിംഗ്, പൊതുയോഗം, ചര്‍ച്ച, ബൈബിള്‍ ക്ലാസ്, അവാര്‍ഡ് ദാനം എന്നീ പ്രോഗ്രാമുകള്‍ ക്യാമ്പില്‍ നടത്തപ്പെട്ടു. പാസ്റ്റര്‍മാരായ റവ. സി.ഡി. ഷാജി, വി.സി. യോഹന്നാന്‍ ‍, കെ.കെ. ജെയിംസ്, ഗോഡ്ലി ജോണ്‍ ‍, പ്രിന്‍സ് റാന്നി, ഡോ. ഐസക്ക് മാത്യു, ബേബി ജോണ്‍ ‍, ജെ. യേശുദാസ്, റ്റി.വൈ. ജോണ്‍സണ്‍ ‍, മാത്യു ജോണ്‍ ‍, സജി ജോണ്‍ ‍, സുവി. പി.സി. തോമസ്, സിസ്റ്റര്‍ സാറാമ്മ സണ്ണി തുടങ്ങിയവര്‍ ശുശ്രൂഷിച്ചു.

നിങ്ങള്‍ ദൈവത്തിന്റെ മന്ദിരം എന്നതായിരുന്നു ക്യാമ്പിന്റെ ചിന്താവിഷയം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി 300-ലധികം കുട്ടികള്‍ ക്യാമ്പില്‍ സംബന്ധിച്ചു. സമാപന സമ്മേളനത്തില്‍ എസ്.എസ്.എല്‍ ‍.സി., പ്ളസ് ടു, പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിച്ചു. പാസ്റ്റര്‍മാരായ വി.വി. സുരേഷ്, കെ.ഐ. രാജേഷ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.