വിശക്കുമ്പോള്‍ ഭക്ഷണം വേണ്ട, കടലാസ് മാത്രം ഭക്ഷിക്കുന്ന യുവതി
ഹാംഷെയര്‍: വിശക്കുമ്പോള്‍ ആഹാരം കഴിക്കുന്നതിനു പകരം മറ്റെന്തെങ്കിലും കഴിക്കുന്നവരാണോ നമ്മള്? അങ്ങനെയുള്ള ഒരു യുവതിയുണ്ട്.
വിശക്കുമ്പോള്‍ ആഹാരം വേണ്ട മൂന്നുനേരം കടലാസ് കഴിച്ചു തൃപ്തിയടയുന്ന ഒരു യുവതിയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
ഹാംഷെയറില്‍നിന്നുള്ള 34 കാരിയായ യാസ് ചിപ്മാനാണ് ഈ വിചിത്രമായ രോഗാവസ്ഥ ബാധിച്ചിരിക്കുന്ന യുവതി. പ്രതിദിനം 10 കടലാസ് ഷീറ്റുകളാണ് യുവതി കഴിക്കുന്നത്.
2012-ല്‍ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ചാപ്മാന്റെ ആദ്യ കടലാസ് തീറ്റ.
പേപ്പര്‍ മടക്കി സ്ട്രിപ്പുകളായി കീറി ചാപ്മാന് കഴിച്ചു. പക്ഷെ ഈ ഭക്ഷണ ശീലങ്ങള്‍ പൂര്‍ണ്ണമായും പുതിയതല്ല. നാലാം വയസ്സിലാണ് ചാപ്മാന് പിക്ക എന്ന ഈ രോഗം കണ്ടെത്തിയത്.
ഈ രോഗാവസ്ഥ കാരണം ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളോട് അതിയായ ആഗ്രഹം തോന്നും. അതാണ് അവസ്ഥ. എല്ലാ ദിവസവും രാവിലെ പോസ്റ്റ്മാന്റെ വരവിനായി കാത്തിരിക്കും. അയാള്‍ എത്തിക്കുന്ന കത്തുകള്‍ തിന്നുന്നതിനായാണ് ഈ കാത്തിരിപ്പ്.
എന്നാല്‍ എല്ലാ പേപ്പറും കഴിക്കാന്‍ തോന്നാറില്ല. ചില പേപ്പറുകളുടെ രുചിയും ഘടനയും വ്യത്യസ്തമായിരിക്കും. അതിനായി പേപ്പറിന്റെ ഒരു അംശം ആദ്യം ഭക്ഷിച്ച് രുചി നോക്കും. ചാപ്മാന് പറയുന്നു.
തനിക്ക് ഓട്ടിസം ഉണ്ടോയെന്ന് കണ്ടെത്താന്‍ പരിശോധനയ്ക്ക് കാത്തിരിക്കുകയാണ് യുവതി.

