പാക്കിസ്ഥാനില്‍ ക്രിസ്തുവിശ്വാസത്തിന്റെ പേരില്‍ യുവാവ് വെടിയേറ്റു മരിച്ചു
പഞ്ചാബ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ യുവാവ് വെടിയേറ്റു മരിച്ചു.
ക്രിസ്തുമസ് ദിനച്തിന്റെ തലേന്ന് പഞ്ചാബിലെ മറിദ്കെ നഗരത്തില്‍ 3 കുട്ടികളുടെ പിതാവായ സര്‍ഫ്രാസ് മസിയാണ് രക്തസാക്ഷിയായത്.
മുഹമ്മദ് ഫൈസല്‍ എന്ന അക്രമിയും കൂട്ടാളികളുമാണ് പ്രതികളെന്ന് സംശയിക്കുന്നതായി ക്രിസ്ത്യന്‍ അഭിഭാഷക സംഘടനയായ ലീഡ് മിനിസ്ട്രീസിന്റെ ഡയറക്ടര്‍ പാസ്റ്റ്ര്‍ ഇമ്രാന്‍ അമാനത്ത് പറഞ്ഞു.
സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നു വരികയാണ്.
പ്രധാന പ്രതിയും മൂന്നു കൂട്ടാളികളും ഒളിവിലാണെന്ന് ലീഡ്സ് മിനിസ്ട്രീസ് സ്ഥാപകനായ സര്‍ദാര്‍ മുഷ്താഖ് ഗില്‍ പറഞ്ഞു.
ദുഃഖിക്കുന്ന കുടുംബത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാനും അവരുടെ സംരക്ഷണം നടത്താനും, നീതി സമാധാനം, ഉത്തരവാദിത്വം എന്നിവയ്ക്കായി ശബ്ദമുയര്‍ത്താനും വിശ്വാസികളോടും ക്രൈസ്തവ നേതാക്കളോടും മനുഷ്യാവകാശ സംരക്ഷകരോടും പാസ്റ്റര്‍ അമാനത് അഭ്യര്‍ത്ഥിച്ചു.
ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ പീഢനങ്ങള്‍ നേരിടുന്ന രാജ്യങ്ങളെ ട്രാക്ക് ചെയ്യുന്ന ഓപ്പണ്‍ ഡോര്‍സ് വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ഏഴാം സ്ഥാനത്താണ് പാക്കിസ്ഥാന്‍.
240 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള പാക്കിസ്ഥാനില്‍ ഏകദേശം 4 ദശലക്ഷം മാത്രമാണ് ക്രിസ്ത്യാനികള്‍.

