സര്‍ക്കാരിനോടുള്ള പ്രതിഷേധം; 227 കോടിയുടെ പിന്തുടര്‍ച്ചാവകാശം ഉപേക്ഷിച്ച് യുവതി
വിയന്ന: ഓസ്ട്രിയയില്‍ 227 കോടി രൂപയുടെ പിന്തുടര്‍ച്ചാവകാശം യുവതി ഉപേക്ഷിച്ചു. യൂറോപ്യന്‍ കെമിക്കല്‍ ഭീമനായ ബിഎഎസ് എഫിന്റെ പിന്തുടര്‍ച്ചാവകാശി മര്‍ലിന്‍ എയ്ഞ്ചല്‍ഹോണാണ് അവകാശമായി കിട്ടിയ സ്വത്ത് വേണ്ടെന്നു വച്ചത്.
പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം ലഭിക്കുന്ന സ്വത്തിനു നികുതി ഏര്‍പ്പെടുത്താത്ത ഓസ്ട്രിയന്‍ സര്‍ക്കാരിനെതിരായ പ്രതിഷേധമാണ് യുവതിയെ ഇതിനു പ്രേരിപ്പിച്ചത്.
തനിക്കു ലഭിച്ച സ്വത്ത് ഒരാളുടെ കൈയ്യില്‍ മാത്രമായി തുല്യതയില്ലാതെ കുമിഞ്ഞുകൂടുന്നതു തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സ്വത്ത് ഉപേക്ഷിക്കുന്നതെന്ന് മര്‍ലിന്‍ പറഞ്ഞു.
ഓസ്ട്രിയയുടെ 50 ശതമാനം സ്വത്ത് ഒരു ശതമാനത്തിന്റെ കൈയ്യിലുണ്ടെന്നും ബാക്കി 99 ശതമാനം ജനങ്ങളുടെ കൈയ്യില്‍ രാജ്യത്തിന്റെ 50 ശതമാനം സ്വത്ത് മാത്രമാണുള്ളതെന്നും മര്‍ലിന്‍ പറഞ്ഞു.
ഓസ്ട്രിയായില്‍ കൂടുതല്‍ കാര്യക്ഷമമായ നികുതി സംവിധാനത്തിനായി കുറെ വര്‍ഷങ്ങളായി മര്‍ലിന്‍ വാദിക്കുന്നുണ്ട്. രണ്ടു വര്‍ഷം മുമ്പ് ടാക്സ് മീ നൌ എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ചു.

