ഇസ്ളാം മതത്തില്‍നിന്നിം രക്ഷിക്കപ്പെട്ടുവന്നു അനേകരെ ക്രിസ്തുവിങ്കലേക്കു നയിച്ച സുവിശേഷകനെ കൊലപ്പെടുത്തി
ഉഗാണ്ടയില്‍ അറിയപ്പെടുന്ന സുവിശേഷകനും ക്രിസ്ത്യന്‍-ഇസ്ളാം സംവാദങ്ങളില്‍ ശക്തമായ സാന്നിദ്ധ്യവുമായിരുന്ന സുവിശേഷകനെ ഇസ്ളാമിക മതമൌലിക വാദികള്‍ കൊലപ്പെടുത്തി.
ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടു ക്രിസ്ത്യാനിയായശേഷം നിരവധി മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്ക് നയിച്ച കൊങ്കണകാസിമു (42) കൊല്ലപ്പെട്ടത്.
കിഴക്കന്‍ ഉഗാണ്ടയിലെ ഇഗംഗയിലെ ന്യൂ ഈഡന്‍ ചര്‍ച്ചിലെ അംഗമായ കാസിമുവും സഭയും ഡിസംബര്‍ 8-12 വരെ തീയതികളില്‍ സുഡിയ പട്ടണത്തില്‍ ഒരു സുവിശേഷ യോഗം സംഘടിപ്പിച്ചു.
ബൈബിളിനെയും ഖുറാനെയും കുറിച്ച് ആഴമായ പാണ്ഡിത്യമുള്ള കാസിമുവും നാല് സുവിശേഷകരും (മൂന്നു പുരുഷന്മാരും ഒരു സ്ത്രീയും) അടങ്ങുന്ന സംഘമായിരുന്നു നേതൃത്വം വഹിച്ചത്.
കാസിമുവായിരുന്നു മുഖ്യ പ്രഭാഷണം നടത്തിയത്. മീറ്റിംഗിന്റെ അവസാന ദിനം നിരവധി മുസ്ളീങ്ങള്‍ പരസ്യമായി യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചു.
സുവിശേഷ യോഗത്തിനുശേഷം തിരികെ പോകുമ്പോള്‍ ചതുപ്പു പ്രദേശത്ത് എത്തിയപ്പോള്‍ ഇസ്ളാമിക വസ്ത്രം ധരിച്ച നാലു പേര്‍ അവരെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.
തലയ്ക്ക് മാരകമായി അടിയേറ്റ കാസിമു സഹപ്രവര്‍ത്തകര്‍ ബാംഗിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നുവെന്ന് ന്യൂ ഈഡന്‍ ചര്‍ച്ച് പാസ്റ്റര്‍ ജെറമിയ പറഞ്ഞു.

