മധ്യ മെക്സിക്കോ എന്നിവിടങ്ങളിൽ ശക്തമായ ഭൂകമ്പം ഉണ്ടായി.
മെക്സിക്കോയിൽ ഭൂകമ്പം. ലോക സംഭവങ്ങളും, പ്രകൃതി ദുരന്തങ്ങളും കർത്താവായ യേശുക്രിസ്തുവിന്റെ മടങ്ങി വരവ് ഏറ്റവും ആസന്നമെന്ന് ലോകത്തെ വിളിച്ച് അറിയിക്കുന്നു.
മെക്സിക്കോ സിറ്റി : 2026 ജനുവരി 2 വെള്ളിയാഴ്ച തെക്കൻ, മധ്യ മെക്സിക്കോ എന്നിവിടങ്ങളിൽ ശക്തമായ ഭൂകമ്പം ഉണ്ടായി.
കുറഞ്ഞത് രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭൂചലനത്തിൽ കാര്യമായ നാശ നഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യു എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
പസഫിക് തീരദേശ റിസോർട്ട് പട്ടണമായ അകാപുൾകോയ്ക്ക് സമീപമുള്ള തെക്കൻ സംസ്ഥാനമായ ഗുറേറോയിലെ സാൻ മാർക്കോസ് പട്ടണത്തിനടുത്തായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
ഗുറേറോയിലെ റാഞ്ചോ വിജോയുടെ വടക്ക് പടിഞ്ഞാറായി 2.5 മൈൽ അകലെ 21.7 മൈൽ ആഴത്തിലാണ് ഇത് സംഭവിച്ചത്. മെക്സിക്കോ സിറ്റിയിൽ 250 മൈൽ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
കുലുക്കം തുടങ്ങിയപ്പോൾ മെക്സിക്കോ സിറ്റിയിലെയും അകാപുൾകോയിലെയും താമസക്കാരും വിനോദ സഞ്ചാരികളും തെരുവിലിറങ്ങി.
(വീഡിയോ കടപ്പാട്)

https://www.facebook.com/share/v/1VKxkXtFGz/

