45,000 വര്‍ഷം പഴക്കമുള്ള ഗുഹാ ചിത്രം കണ്ടെത്തി
ജക്കാര്‍ത്ത: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഗുഹാ പെയിന്റിംഗ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
ഇന്തോനേഷ്യയിലെ സുലവേഡി ദ്വീപിലെ ലിയാംഗ് ടെഡോങ്ഗെ താഴ്വരയിലുള്ള ഗുഹയിലെ ചുമരിലാണ് കാട്ടുപന്നിയുടെ പെയിന്റിംഗ് കണ്ടെത്തിയത്.
ഏകദേശം 45,000 വര്‍ഷങ്ങള്‍ക്കു മുമ്പ് വരച്ചതായി കരുതപ്പെടുന്ന ചിത്രമാണിതെന്നും മേഖലയിലെ മനുഷ്യവാസത്തിന്റെ ആദ്യകാല തെളിവുകള്‍ പുതിയ കണ്ടെത്തലിലൂടെ വ്യക്തമാകുന്നതായും പുരാവസ്തു ഗവേഷകര്‍ പറഞ്ഞു.

