ക്രിസ്ത്യന്‍ തടവുകാര്‍ക്ക് മോചനം; വര്‍ഷങ്ങളായി നിരപരാധികള്‍ ഇപ്പോഴും തടങ്കലില്‍

ക്രിസ്ത്യന്‍ തടവുകാര്‍ക്ക് മോചനം; വര്‍ഷങ്ങളായി നിരപരാധികള്‍ ഇപ്പോഴും തടങ്കലില്‍

Africa Breaking News Top News

എറിത്രിയയില്‍ ക്രിസ്ത്യന്‍ തടവുകാര്‍ക്ക് മോചനം; വര്‍ഷങ്ങളായി നിരപരാധികള്‍ ഇപ്പോഴും തടങ്കലില്‍

അസ്മാര: ആഫ്രിക്കന്‍ രാഷ്ട്രമായ എറിത്രിയ അടുത്തിടെ മോചിപ്പിച്ച തടവുകാരില്‍ നിരവധി ക്രിസ്ത്യാനികളും ഉള്‍പ്പെടുന്നു. ക്രിസ്തീയ വിശ്വാസത്തിന്റെ പേരിലും സുവിശേഷപ്രവര്‍ത്തനങ്ങളുടെ പേരിലുമൊക്കെയാണ് വിശ്വാസികളും കര്‍ത്തൃദാസന്മാരും തടവില്‍ കഴിയേണ്ടിവരുന്നത്.

എന്നിരുന്നാലും ഏഴ് മുതിര്‍ന്ന സഭാ നേതാക്കള്‍ കുറ്റപത്രമോ, വിചാരണയോ ഇല്ലാതെ രണ്ട് പതിറ്റാണ്ടുകളായി ഇപ്പോഴും തടങ്കലില്‍ത്തന്നെ കഴിയുകയാണെന്ന് ക്രിസ്ത്യന്‍ പീഢന നിരീക്ഷണ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

വിട്ടയച്ചവരില്‍ വിശ്വാസികള്‍, ബിസിനസുകാര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. മോചിതരായവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സുവിശേഷ നേതാക്കളും കര്‍ത്തൃദാസന്മാരുമായ 7 നേതാക്കന്മാര്‍ 20 വര്‍ഷത്തിലേറെയായി നിയമനടപടികളില്ലാതെ തടങ്കലില്‍ കഴിയുകയാണ്.

കുടുംബാംഗങ്ങളെ കാണാനോ അഭിഭാഷകരെ സമീപിക്കാനോ കോടതിയില്‍ ഹാജരാകാനോ അനുവാദമില്ലെന്ന് ഓപ്പണ്‍ ഡോര്‍സ് പറഞ്ഞു. തടവില്‍ കഴിഞ്ഞവര്‍ക്ക് മോശം ആരോഗ്യമാണ് വിട്ടയ്ക്കാന്‍ കാരണമെന്നാണ് വിശ്വസിക്കുന്നത്.

വര്‍ഷങ്ങളായി തടങ്കലില്‍ കഴിഞ്ഞ ക്രിസ്ത്യന്‍ നേതാക്കള്‍ക്ക് ഇതിനിടയില്‍ പലരുടെയും ഉറ്റവര്‍ നഷ്ടപ്പെടുവാനിടയായിരുന്നു. അവരെ കാണാന്‍ പോലും അവസരം ലഭിക്കാത്തവരുണ്ട്. ആഫ്രിക്കയിലെ ഉത്തരകൊറിയ എന്നു വിളിക്കപ്പെടുന്ന എറിത്രിയയില്‍ 51 ശതമാനം സുന്നി മുസ്ളീങ്ങളാണ്.

41 ശതമാനം എറിത്രിയന്‍ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍സാണ്. കൂടാതെ റോമന്‍ കത്തോലിക്കര്‍ 5 ശതമാനവും മറ്റു പ്രൊട്ടസ്റ്റന്റ് കാരും സുവിശേഷ വിഹിത സഭക്കാരുമാണ്. മുകളില്‍ വിവരിച്ച സഭക്കാര്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി ഉള്ളത്. സുവിശേഷ വിഹിത പെന്തക്കോസ്തുകാര്‍ക്കാണ് പീഢനങ്ങള്‍ ഉള്ളത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.