മതിയായ വരുമാനമുള്ള ഭാര്യയ്ക്ക് ജീവനാംശം ലഭിക്കുവാന്‍ അര്‍ഹതയില്ലെന്ന് അലഹബാദ് ഹൈക്കോടതി
അലഹബാദ്: സ്വയം ചിലവുകള്‍ വഹിക്കുവാന്‍ മതിയായ വരുമാനമുള്ള ഭാര്യയ്ക്ക് ജീവനാംശം ലഭിക്കുവാന്‍ അര്‍ഹതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. അങ്കിത് സിന്‍ഹ എന്ന ഉത്തര്‍പ്രദേശ് സ്വദേശിയുടെ ഹര്‍ജിയിലാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി.
വിവാഹ ബന്ധം വേര്‍പെടുതേതിയ ഇവര്‍ തമ്മില്‍ ജീവനാംശത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കോടതിയില്‍ എത്തിയത്. സ്വകാര്യ സ്ഥാപനത്തില്‍ സീനിയര്‍ സെയില്‍സ് കോ ഓര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന യുവതി ബിരുദാനന്തര ബിരുദ ധാരിയാണെന്ന് കോടതി കണ്ടെത്തി.
പ്രതിമാസം 36000 രൂപ വരുമാനമുള്ള ഭാര്യയ്ക്ക് വരുമാനത്തിലും പദവിയിലും തുല്യത നിലനിര്‍ത്താന്‍ ഭര്‍ത്താവ് 5,000 രൂപ ജീവനാംശം നിര്‍ദ്ദേശിച്ച ഫാമിലി കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
നിരക്ഷരയും തൊഴില്‍രഹിതയുമാണെന്ന് തെറ്റായി അവകാശപ്പെട്ട യുവതിയുടെ വാദം കള്ളമാണെന്ന് വ്യക്തമായതോടെയാണ് കോടതിയുടെ ഉത്തരവ് ഉണ്ടായത്.
ജീവനാംശം നല്‍കേണ്ടത് സ്വന്തം വരുമാനംകൊണ്ട് ജീവിക്കാന്‍ കഠിനാദ്ധ്വാനം ചെയ്യാത്ത ഭാര്യമാര്‍ക്കാണ്. തനിക്ക് പ്രതിമാസം 36000 രൂപാ വരുമാനമുണ്ടെന്ന് ഭാര്യ ഹൈക്കോടതിയില്‍ സമ്മതിച്ചു.

