ആയൂർ പെരിങ്ങള്ളൂർ ഗിൽഗാൽ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ സുവിശേഷ യോഗത്തിന് നേരെ ഭീഷണി.
പെരിങ്ങലൂർ : അയൂർ പെരിങ്ങള്ളൂർ ഐസ് ഫാക്ടറിക്ക് സമീപത്തുള്ള ഗിൽഗാൽ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ മുറ്റത്ത് ഡിസംബർ 27 ശനിയാഴ്ച്ച വൈകിട്ട് നടത്തിയ സുവിശേഷ യോഗത്തിന് നേരെ സമീപ വാസികളായ ഒരു കൂട്ടം ആളുകൾ ചേർന്ന് ഭീഷണി ഉയർത്തി.
സുവിശേഷ യോഗം ഏകദേശം സമാപനത്തിലേക്ക് വന്നപ്പോഴായിരുന്നു അയൽ വാസികൾ ഭീഷണിയുമായി സഭയുടെ മുറ്റത്ത് ആക്രോഷിച്ച് കൊണ്ട് കയറി വന്നത്.
ചില വർഷങ്ങൾക്ക് മുൻപ് സമുദായ മാർഗ്ഗത്തിൽ നിന്നും സത്യ സുവിശേഷം കേട്ട് രക്ഷാ മാർഗ്ഗത്തിലേക്ക് കടന്ന് വന്ന ഇവാൻജെലിസ്റ്റ് റ്റാർസൺ തോമസ് വടകോട് ആയിരുന്നു പ്രസംഗികൻ.
എല്ലാ പ്രിയ ദൈവമക്കളും ഈ പ്രദേശത്തെ ദൈവസഭകളെയും ഇവിടെയുള്ള സുവിശേഷ പ്രവർത്തനങ്ങളെയും ഓർത്ത് ശക്തമായി പ്രാർത്ഥിക്കുക.

