State government to implement the Superstition - Prohibition of Unethical Practices Act

അന്ധ വിശ്വാസ – അനാചാര നിരോധന നിയമം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

Breaking News India Kerala

അന്ധ വിശ്വാസ – അനാചാര നിരോധന നിയമം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

അന്ധവിശ്വാസ-അനാചാര നിരോധന നിയമം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. സമഗ്ര പരിശോധനയ്ക്കായി സര്‍ക്കാര്‍ വിദഗ്ദ്ധ സമിതി രൂപീകരിച്ചു. സമഗ്രമായി പരിശോധിച്ച് സമിതി കരട് ബില്‍ തയ്യാറാക്കും.

വിദഗ്ദ്ധ സമിതിയുമായി ബന്ധപ്പെട്ട ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കി. പൂര്‍ണമായും അന്ധവിശ്വാസ-അനാചാര നിരോധന നിയമം സംസ്ഥാനത്ത് നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.

മുന്‍ നിയമ സെക്രട്ടറി കെ. ശശിധരന്‍ നായര്‍, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, വഖഫ് ബോര്‍ഡ് അഡ്വ. എം.കെ. സക്കീര്‍ എന്നിവരാണ് സര്‍ക്കാര്‍ രൂപീകരിച്ച സമിതിയിലെ അംഗങ്ങള്‍.

സമഗ്രമായി പരിശോധിച്ച് കരട് ബില്‍ തയ്യാറാക്കാനാണ് വിദഗ്ദ്ധ സമിതിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സാമൂഹികവും നിയമപരവും ഭരണഘടനാപരവുമായ സമിതി പരിശോധിക്കും.

അഡ്വക്കേറ്റ് ജനറലിന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും ശുപാര്‍ശയിലാണ് സമിതി രൂപീകരിക്കാനുള്ള തീരുമാനം. ഇതര സംസ്ഥാന നിയമങ്ങളുടെ നിയമ പരിഷ്ക്കരണ സമിതി ശുപാര്‍ശയും വിദഗ്ദ്ധര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കും.

നിയമ പരിഷ്ക്കാര കമ്മീഷന്‍ ജസ്റ്റിസ് കെ.ടി തോമസ് തയ്യാറാക്കിയ കരട് പ്രമേയവും പഠിക്കും.

മന്ത്രവാദവും ആഭിചാരപ്രവര്‍ത്തനങ്ങളും തടയാന്‍ കര്‍ശന നിയമ നിര്‍മ്മാണം ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.