വെറും വയറ്റില്‍ ഇഞ്ചി ജ്യൂസ് കുടിച്ചാലുള്ള മാറ്റങ്ങള്‍
ഇഞ്ചിയുടെ ഗുണങ്ങള്‍ എടുത്തുപറയാതെതന്നെ നമുക്കേവര്‍ക്കും അറിയാം. കാരണം ഒരു ഔഷധ സാധനമാണ് ഇഞ്ചി.
എന്നാല്‍ ഇഞ്ചി ജ്യൂസ് കുടിച്ചാല്‍ അതും വെറും വയറ്റില്‍ത്തന്നെ അതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ദഹന ശക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ ഇഞ്ചിക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. എന്നാല്‍ വെറും വയറ്റില്‍ ഇഞ്ചി നീര് കഴിക്കുന്നത് ദഹനപ്രക്രീയയെ ഉത്തേജിപ്പിക്കും.
ഒരു നേരം കഴിച്ചാല്‍ ദിവസം മുഴുവന്‍ ദഹനത്തെ പരിപോഷിപ്പിക്കുവാന്‍ ഇത് ധാരാളമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
മറ്റൊന്ന് രോഗപ്രതിരോധശേഷി ശരീരത്തിനു ലഭിക്കും. ആന്റി ഓക്സിഡന്റുകളും ആന്റി ഇന്‍ഫ്ളമേറ്ററി സംയുക്തങ്ങളും അടങ്ങിയതാണ് ഇഞ്ചി.
ഇത് രോഗപ്രതിരോധശേഷി കൂട്ടുമെന്നതില്‍ തര്‍ക്കമില്ല. അതുപോലെ ഇഞ്ചിനീര് വെറും വയറ്റില്‍ കഴിക്കുന്നത് അണുബാധകളില്‍നിന്ന് ശരീരത്തെ രക്ഷിക്കാനും ഉപകരിക്കും.
ശരീരഭാരം കുറയ്ക്കാനും ഉത്തമം. തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ശരീരത്തിന്റെ മെച്ചപ്പെട്ട രക്തചംക്രമണത്തിനും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഇഞ്ചി ജ്യൂസ് ഉത്തമമാണെന്ന് അനുഭവസ്ഥര്‍ പറയുന്നു.

