ബൈബിളിലെ ലവോദിക്ക്യ സഭാ കാലഘട്ടത്തിലെ പുരാതന റോമന്‍ കൌണ്‍സില്‍ ഹാളും ക്രിസ്ത്യന്‍ ചിഹ്നങ്ങളും കണ്ടെത്തി

ബൈബിളിലെ ലവോദിക്ക്യ സഭാ കാലഘട്ടത്തിലെ പുരാതന റോമന്‍ കൌണ്‍സില്‍ ഹാളും ക്രിസ്ത്യന്‍ ചിഹ്നങ്ങളും കണ്ടെത്തി

Asia Breaking News Middle East

ബൈബിളിലെ ലവോദിക്ക്യ സഭാ കാലഘട്ടത്തിലെ പുരാതന റോമന്‍ കൌണ്‍സില്‍ ഹാളും ക്രിസ്ത്യന്‍ ചിഹ്നങ്ങളും കണ്ടെത്തി

തുര്‍ക്കിയിലെ പുരാതന നഗരമായിരുന്ന ബൈബിളില്‍ പരാമര്‍ശിക്കുന്ന ലവോദിക്ക്യയില്‍നിന്നും ഒരു വലിയ റോമന്‍ കൌണ്‍സില്‍ ഹാളിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

ആധുനിക തുര്‍ക്കി പ്രവിശ്യയായ ഡെനിസ്ളിയില്‍ സ്ഥിതി ചെയ്യുന്ന ലവോദിക്ക്യയെ വെളിപ്പാടു പുസ്തകം ഉള്‍പ്പെടെ ഒന്നിലധികം തവണ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

ഓഗസ്റ്റില്‍ തുര്‍ക്കിയിലെ വാര്‍ത്താ ഏജന്‍സിയായ അനഡോലു ഏജന്‍സി പുരാവസ്തു ഗവേഷണ കണ്ടെത്തലുകളുടെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

വെളിപ്പാടു പുസ്തകത്തില്‍ യേശുക്രിസ്തു യോഹന്നാനോടു പറയുന്ന 7 സഭകളില്‍ ഒന്ന് ലവോദിക്ക്യ സഭയാണ്.

കണ്ടെത്തിയ സ്ഥലത്തിന്റെ ചുവരുകളില്‍ കല്ലില്‍ കൊത്തിയെടുത്ത ഒരു കുരിശും കൊയിന്‍ ഗ്രീക്കിലെ ക്രിസ്തു എന്നതിന്റെ ആദ്യ രണ്ട് അക്ഷരങ്ങളെ പ്രതിനിധീകരിക്കുന്ന ആദ്യകാല ക്രിസ്ത്യന്‍ ചി-റോ മോണോഗ്രാം പോലെ തോന്നിക്കുന്നതും കാണാം. കൊത്തുപണികള്‍ക്കൊപ്പം ഗ്രീക്ക് പീഠവും ഉണ്ട്.

റോമന്‍ ചക്രവര്‍ത്തിയായ ട്രാജന്റെ തലയില്ലാത്ത പ്രതിമയും ഒരു തീയറ്ററിന്റെ അവശിഷ്ടങ്ങളും ഉള്‍പ്പെടെ പുരാതന റോമന്‍ കൌണ്‍സില്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി.

ക്രിസ്തീയ കൊത്തുപണികളുടെ കാലപ്പഴക്കം അജ്ഞാതമാണെങ്കിലും ഈ കെട്ടിടത്തിന് ഏകദേശം 2050 വര്‍ഷം പഴക്കമുണ്ടെന്ന് പുരാവസ്തു ഗവേഷകര്‍ വിശ്വസിക്കുന്നു. ലവോദിക്ക്യയുടെ പ്രധാന രാഷ്ട്രീയ നീതിന്യായ കേന്ദ്രമായി ഈ പുരാതന കെട്ടിടം പ്രവര്‍ത്തിച്ചിരുന്നുവെന്നു പുരാവസ്തു ഗവേഷകര്‍ പറഞ്ഞു.

പഞ്ചഭുജാകൃതിയിലുള്ള പുറം ഭിത്തികളും ഷഡ്ഭുജാകൃതിയിലുള്ള പ്ളാനും ഉള്ള അതിന്റെ ആകൃതി പ്രദേശത്തെ ഇത്തരത്തിലുള്ള ആദ്യത്തേതായിരിക്കാം.

ബിസി ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഈ ഘടനയില്‍ 800 അംഗങ്ങളോളം ഉണ്ടായിരുന്നു. വിവിധ പൌരന്മാരുടെയും മുതിര്‍ന്നവരുടെയും യുവാക്കളുടെയും പേരുകള്‍ ഇരിപ്പിടങ്ങളില്‍ ആലേഖനം ചെയ്തിരിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.