ഈജിപ്റ്റ് മരുഭൂമിയില്‍ 1500 വര്‍ഷം പഴക്കമുള്ള രണ്ട് പള്ളികള്‍ കണ്ടെത്തി

ഈജിപ്റ്റ് മരുഭൂമിയില്‍ 1500 വര്‍ഷം പഴക്കമുള്ള രണ്ട് പള്ളികള്‍ കണ്ടെത്തി

Asia Breaking News Middle East

ഈജിപ്റ്റ് മരുഭൂമിയില്‍ 1500 വര്‍ഷം പഴക്കമുള്ള രണ്ട് പള്ളികള്‍ കണ്ടെത്തി

കെയ്റോ: ഈജിപ്റ്റില്‍ 1500 വര്‍ഷം മുമ്പുണ്ടായിരുന്ന രണ്ട് പുരാതന ക്രൈസ്തവ ദൈവാലയത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

കൂടാതെ യേശു രോഗിയായ ഒരാളെ സുഖപ്പെടുത്തിയതിന്റെ പ്രവര്‍ത്തി പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഒരു ചുവര്‍ ചിത്രവും കണ്ടെത്തി.

തലസ്ഥാന നഗരിയായ കെയ്റോയില്‍നിന്ന് ഏകദേശം 350 മൈല്‍ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഖാര്‍ഗ ഒയാസിസിലാണ് പള്ളികള്‍ സ്ഥിതി ചെയ്യുന്നതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുരാവസ്തു ഗവേഷകര്‍ ഈ പ്രദേശത്ത് ചെളി ഇഷ്ടികകൊണ്ട് നിര്‍മ്മിച്ച കൂടുതല്‍ വാസസ്ഥലങ്ങളും കണ്ടെത്തിയിട്ടുണ്ട്. രണ്ടു പള്ളികളും ക്രിസ്തു മതത്തിന്റെ കോപ്റ്റിക് യുഗത്തിന്റെ ആദ്യകാലഘട്ടങ്ങളിലേക്ക് പോകുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

എഡി 4-ല്‍ ആദ്യത്തെ പള്ളി ചെളി ഇഷ്ടികകൊണ്ടു നിര്‍മ്മിച്ച ഒരു ബസിലിക്കയായിരുന്നുവെന്നും ഒരു ഹാളും രണ്ട് ഇടനാഴികളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും രണ്ടാമത്തെ ചെറിയ പള്ളി ചതുരാകൃതിയിലുള്ളതും ബാക്കിയുള്ള ഏഴു നിരകള്‍ വളരെ കലാപരമായി നിര്‍മ്മിച്ചതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചില കോപ്റ്റിക് എഴുത്തുകള്‍ പള്ളിയുടെ ചുമരുകളിലും മറ്റ് അവശിഷ്ടങ്ങളിലും കണ്ടെത്തി. ഈ പ്രദേശം പുറജാതീയതയില്‍നിന്ന് ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ചു.

ഈജിപ്ഷ്യന്‍ ടൂറിസം, പുരാവസ്തു മന്ത്രാലയവുമായി നടത്തിയ ഈ പുരാവസ്തു ഉള്‍ഖനനത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത് ഖര്‍ഗ ഒയാസിസിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന കാലഘട്ടത്തിലേക്ക് അതായത് ഈജിപ്റ്റിലെ കോപ്റ്റിക് കാലഘട്ടത്തിന്റെ ആരംഭത്തിലേക്ക് വെളിച്ചം വീശുന്നുവെന്നും അവര്‍ പറഞ്ഞു.

ക്രിസ്തുവിനോടുള്ള ഭക്തി അവന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും ലോകത്തെ എന്നെന്നേക്കുമായി മാറ്റി മറിച്ചതിന്റെ ഉജ്ജ്വലമായ ഓര്‍മ്മപ്പെടുത്തലായി ഈ കണ്ടെത്തലിലൂടെ പ്രതിഫലിപ്പിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.