യൂറോപ്യന്‍ യൂണിയനില്‍ ഭിന്നത; യിസ്രായേലിനെതിരായ ഉപരോധ ശ്രമം പാളി
കോപ്പന്‍ഹേഗന്‍: ഗാസയില്‍ യിസ്രായേല്‍ നടത്തുന്ന സൈനിക നടപടി ഇപ്പോഴും തുടരുന്നതിനിടെ ശനിയാഴ്ച ഡെന്മാര്ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ കൂടിയ യൂറോപ്യന്‍ യൂണിയന് യിസ്രായേലിനുമേല്‍ ശക്തമായ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ചില രാജ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ മറ്റു ചില രാജ്യങ്ങള്‍ ഇതിനെ എതിര്‍ക്കുകയുണ്ടായി.
ഈ വിഷയത്തില്‍ ഞങ്ങള്‍ ഭിന്നിച്ചരിക്കുന്നു. ഇ.യുവിലെ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ യൂറോപ്യന്‍ യൂണിയന്റെ വിദേശ നയ മേധാവി കാജകല്ലാസ് പറഞ്ഞു.
ഈ വിഷയത്തില്‍ ഞങ്ങള്‍ക്ക് ഏകീകൃതമായ ഒരു ശബ്ദമില്ലെങ്കില്‍ ആഗോള തലത്തില്‍ ഞങ്ങള്‍ക്ക് ഒരു ശബ്ദവുമില്ല. അതിനാല്‍ അത് തീര്‍ച്ചയായും വളരെ പ്രശ്നകരമാണ് അവര്‍ പറഞ്ഞു.
യിസ്രായേലുമായുള്ള ഇ.യുവിന്റെ സ്വതന്ത്ര കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് അയര്‍ലണ്ട്, സ്പെയിന്, സ്വീഡന്, നെതര്‍ലാന്‍ഡ് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ യിസ്രായേലിന്റെ പരമ്പരാഗത സഖ്യകക്ഷികളായ ജര്‍മ്മനി, ഹംഗറി, ചെക്ക് റിപ്പബ്ളിക്ക് മുതലായ രാജ്യങ്ങള്‍ അത്തരം നടപടികള്‍ ആവശ്യമില്ലെന്നു പറഞ്ഞു.
യിസ്രായേലിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്യന്‍ യൂണിയന്. കഴിഞ്ഞ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം 426 ബില്യണ്‍ യൂറോ (49.9 ബില്യണ്‍ ഡോളര്‍) ആയിരുന്നുവെന്ന് ഇ.യു. പറയുന്നു.

