1856-ല്‍ ചാള്‍സ് സ്പര്‍ജന്‍ സ്ഥാപിച്ച പ്രമുഖ ലണ്ടന്‍ ബൈബിള്‍ കോളേജ് അടച്ചുപൂട്ടി

1856-ല്‍ ചാള്‍സ് സ്പര്‍ജന്‍ സ്ഥാപിച്ച പ്രമുഖ ലണ്ടന്‍ ബൈബിള്‍ കോളേജ് അടച്ചുപൂട്ടി

Breaking News Europe

1856-ല്‍ ചാള്‍സ് സ്പര്‍ജന്‍ സ്ഥാപിച്ച പ്രമുഖ ലണ്ടന്‍ ബൈബിള്‍ കോളേജ് അടച്ചുപൂട്ടി

ലോക പ്രശസ്ത ഉണര്‍വ്വ് പ്രസംഗകനായിരുന്ന ചാള്‍സ് സ്പര്‍ജന്‍ 169 വര്‍ഷം മുമ്പ് സ്ഥാപിച്ച ലണ്ടനിലെ പ്രമുഖ ബാപ്റ്റിസ്റ്റ് ദൈവശാസ്ത്ര സ്ഥാപനമായ സ്പര്‍ജിയന്‍സ് കോളേജ് അടച്ചുപൂട്ടിയതായി അധികാരികള്‍ പ്രഖ്യാപിച്ചു.

സാമ്പത്തിക ഞെരുക്കവും നിര്‍ണ്ണായകമായ ഫണ്ടിംഗ് പിന്തുണയുടെ പെട്ടന്നുള്ള നഷ്ടവും ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് അധികൃതര്‍ പറയുന്നു.

അഗാധമായ ദുഃഖത്തോടും വലിയ ഖേദത്തോടും കൂടിയാണ് തീരുമാനം എടുത്തതെന്ന് ട്രസ്റ്റി ബോര്‍ഡ് വിശേഷിപ്പിച്ചു. ഇത് യു.കെ.യിലെ ഏറ്റവും പഴക്കമുള്ളതും ജനസ്വാധീനമുള്ളതും ആയ സുവിശേഷ പരിശീലന കേന്ദ്രത്തിന്റെ അസ്തമയം അടയാളപ്പെടുത്തുന്നു.

പാസ്റ്ററല്‍ അക്കാദമിക് മിഷനെല്‍ നേതൃത്വത്തിനായി പുരുഷന്മാരെയും സ്ത്രീകളെയും സജ്ജമാക്കുന്നതിന് വളരെക്കാലമായി പരക്കെ അംഗീകരിക്കപ്പെട്ട ഒരു സ്ഥാപനമായിരുന്നു.

വിദ്യാര്‍ത്ഥികളുടെ പ്രവേശനം വെട്ടിക്കുറയ്ക്കുന്നതിനും ദൈവശാസ്ത്ര വിദ്യാഭ്യാസത്തിനുള്ള ഫണ്ടിംഗ് ബുദ്ധിമുട്ടുള്ളതിനാല്‍ തുടര്‍ച്ചയായ സാമ്പത്തിക വെല്ലുവിളികള്‍ സ്ഥാപനത്തിന് സമീപകാലത്ത് ഉണ്ടായി.

ജൂലൈ 21-ന് ആ പിന്തുണ അപ്രതീക്ഷിതമായി പിന്‍വലിച്ചു. ഇത് കോളേജിന് പ്രവര്‍ത്തനം തുടരാനുള്ള സാഹചര്യം ഇല്ലാതാക്കി.

യേശുക്രിസ്തുവിനെയും ക്രൂശിക്കപ്പെട്ടവനെയും കുറിച്ചുള്ള സുവിശേഷത്തിനുമാത്രം കേന്ദ്രീകരിച്ച് പ്രസംഗിച്ചതിലൂടെയാണ് ചാള്‍സ് സ്പര്‍ജന്‍ ശ്രദ്ധ നേടിയത്. സുവിശേഷത്തിനായി ആളുകളെ ഒരുക്കിയെടുക്കാന്‍ 1856-ല്‍ പാസ്റ്റേഴ്സ് കോളേജ് സ്ഥാപിച്ചു.

അന്ന് അങ്ങനെയായിരുന്നു പേര്. കോളേജ് സ്ഥാപിച്ചതിനുശേഷം 20 വര്‍ഷത്തിനുള്ളില്‍ സ്പര്‍ജന്‍ തന്റെ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളെക്കൊണ്ട് 53 ബാപ്റ്റിസ്റ്റ് ചര്‍ച്ചുകള്‍ സ്ഥാപിച്ചു.

പിന്നീട് യു.കെ.യ്ക്കു വെളിയിലും ഈ സുവിശേഷ ദൌത്യമാരംഭിച്ചു. ആയിരക്കണക്കിനു മിഷണറിമാരെയും പാസ്റ്റര്‍മാരെയും സുവിശേഷകരെയും സമ്മാനിച്ച ഈ അനുഗ്രഹീത സ്ഥാപനത്തിനാണ് ഈ ഗതിയുണ്ടായിരിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.