ഈ ഭക്ഷ്യ വിഭവം ഏറെ പ്രിയപ്പെട്ടത്; പക്ഷെ 83 ശതമാനവും വ്യാജന്
വെജിറ്റേറിയന്സുകള് ഏറെ ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണ വിഭവമാണ് പനീര്‍. നോര്‍ത്ത് ഇന്ത്യന്‍ യാത്രകളില്‍ ഏറെപ്പേരും കഴിക്കുന്ന ഒരു വിഭവം.
എന്നാല്‍ ഇതില്‍ ഏറെയും വ്യാജനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രോട്ടീനുകളാല്‍ സമ്പന്നമാണ് യഥാര്‍ത്ഥ പനീര്‍. പക്ഷെ ഇത് മുതലെടുത്താണ് വ്യാപാര വിപണികള്‍ കീഴടക്കുന്നത്.
അടുത്തിടെ യു.പിയിലെ നോയിഡയില്‍ ഭക്ഷ്യ വിഭവങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പനീറിന്റെ പേരില്‍ വില്‍പ്പനയ്ക്കൊരുങ്ങുന്ന വ്യാജനെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.
പരിശോധനയ്ക്കായി തിരഞ്ഞെടുത്ത 122 സാമ്പിളുകളില്‍ 83 ശതമാനം പനീര്‍ ഉല്‍പ്പന്നങ്ങളും ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാതെ ഉണ്ടാക്കിയവയാണെന്ന് കണ്ടെത്തി.
ഇതില്‍ 40 ശതമാനം സാമ്പിളുകളും ഭക്ഷ്യയോഗ്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

