ലോകത്ത് ക്രിസ്തു മതം ചുരുങ്ങുന്നു;

ലോകത്ത് ക്രിസ്തു മതം ചുരുങ്ങുന്നു;

Breaking News Top News

ലോകത്ത് ക്രിസ്തു മതം ചുരുങ്ങുന്നു;

2010-നും 2020-നും ഇടയില്‍ ലോക ജനസംഖ്യ വര്‍ദ്ധിച്ചു. ഏതാണ്ട് എല്ലാ പ്രധാന മതവിഭാഗങ്ങളും വളരുകയുണ്ടായി. പ്രമുഖ അന്താരാഷ്ട്ര നിരീക്ഷക സ്ഥാപനമായ പ്യൂ റിസര്‍ച്ച് സെന്റര്‍ 201 രാജ്യങ്ങളില്‍നിന്നായി 2,700 ലധികം സെന്‍സസുകളുടെയും സര്‍വ്വേകളുടെയും അടിസ്ഥാനത്തില്‍ നടത്തിയ വിശകലന റിപ്പോര്‍ട്ടിലാണ് ഈ വിവരം.

ക്രിസ്ത്യാനികള്‍ ഏറ്റവും വലിയ മത വിഭാഗമായി തുടരുന്നു. 2.18 ബില്യണില്‍നിന്ന് 2.30 ബില്യണ്‍ (+ 122 ദശലക്ഷം) ആയി ഉയര്‍ന്നു. എന്നാല്‍ ആഗോള ജനസംഖ്യയില്‍ ക്രിസ്ത്യാനികളുടെ വിഹിതം ഏകദേശം 30.60 ശതമാനത്തില്‍നിന്ന് 28.8 ശതമാനം (-1.8 പോയിന്റ്) ആയി ചുരുങ്ങി. അതേ സമയം മുസ്ളീങ്ങള്‍ കുതിച്ചുയര്‍ന്നു.

347 ദശലക്ഷം അനുയായികളെ കൂട്ടിച്ചേര്‍ത്തു. മറ്റ് മതവിഭാഗങ്ങളിലും വ്യത്യസ്തമായ പ്രവണതകള്‍ കണ്ടു. മതപരമായി ബന്ധമില്ലാത്തവരുടെ എണ്ണം ലോക ജനസംഖ്യയുടെ 24.2 ശതമാനമായി (23.3 ശതമാനത്തില്‍നിന്ന്) വര്‍ദ്ധിച്ചു. ആഗോള ജനസംഖ്യാ വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹിന്ദു മതവും യഹൂദ മതവും സ്ഥിരമായി നില്‍ക്കുന്നു.

ക്രിസ്ത്യാനികളുടെ വിഹിതം കുറയുന്നത് ജനസംഖ്യാപരമായ സ്തംഭനാവസ്ഥയെയല്ല മറിച്ച് മതപരമായ മാറ്റത്തെയാണ് പ്രതിപലിപ്പിക്കുന്നത്. റിപ്പോര്‍ട്ടിന്റെ മുഖ്യ രചയിതാവായ കോണ്‍റാഡ് ഹിക്കറ്റ് പറഞ്ഞു.

ലോകത്തെമ്പാടുമുള്ള ക്രിസ്ത്യാനികളാകുന്ന യുവാക്കളില്‍ വളര്‍ന്നുവന്ന ക്രിസ്ത്യാനികളായ മൂന്നുപേര്‍ വിട്ടു പോകുന്നു. ക്രിസ്ത്യാനികളായി വളര്‍ന്നു വന്ന നിരവധി വ്യക്തികള്‍ ബന്ധമില്ലാത്തവരായി മാറിയിരിക്കുന്നു. ഹിന്ദുക്കള്‍ക്കും യഹൂദന്മാര്‍ക്കും മതപരിവര്‍ത്തന നിരക്ക് കുറവാണ്.

അതിനാല്‍ ഈ വിഭാഗങ്ങള്‍ സ്ഥിരത പുലര്‍ത്തുന്നു. എന്നാല്‍ ബുദ്ധ മതക്കാര്‍ മാത്രമാണ് ജനസംഖ്യയില്‍ കേവലമായ കുറവ് രേഖപ്പെടുത്തിയത്. 343 ദശലക്ഷത്തില്‍നിന്ന് 324 ദശലക്ഷമായി കുറഞ്ഞു. ഹിന്ദുക്കളുടെ എണ്ണത്തില്‍ ഏകദേശം 126 ദശലക്ഷം വര്‍ദ്ധിച്ച് 1.2 ബില്യണിലാണ്. ആഗോള തലത്തില്‍ 14.9 ശതമാനം എന്ന സ്ഥിരത നിലനിര്‍ത്തി.

എന്നാല്‍ 2010-ല്‍ ഏകദേശം 13.8 ദശലക്ഷമായിരുന്ന യഹൂദരുടെ എണ്ണം 2020-ല്‍ 14.8 ദശലക്ഷമായി വര്‍ദ്ധിച്ചു. ലോക ജനസംഖ്യയുടെ 0.2 ശതമാനം മാത്രം. ലോകത്ത് ക്രിസ്തു മതത്തിന്റെ ഒന്നാം സ്ഥാനം എന്ന ആധിപത്യം ഇപ്പോഴും തുടരുന്നുണ്ട്. എന്നാല്‍ അംഗത്വമില്ലായ്മ കാരണം അതിന്റെ പങ്ക് കുറഞ്ഞു വരുന്നു.

ഇസ്ളാം സ്ഥിരമായ വളര്‍ച്ച തുടരുന്നു. 21-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ക്രിസ്തുമതവുമായി തുലനം കൈവരിക്കുമെന്നുള്ള സാദ്ധ്യതയേറെയാണ്. റിപ്പോര്‍ട്ടു പ്രകാരം 122 ദശലക്ഷം ക്രിസ്ത്യാനികള്‍ കൂടുതലായി എത്തിയെങ്കിലും ലോക ജനസംഖ്യയുടെ അതേ വേഗതയില്‍ ഈ വളര്‍ച്ച കൈവരിച്ചില്ല. മുസ്ളീം ജനസംഖ്യയുടെ ധ്രുതഗതിയിലുള്ള വളര്‍ച്ച മൂലം ആഗോള തലത്തില്‍ ക്രിസ്ത്യാനികളുടെയും മുസ്ളിങ്ങളുടെയും എണ്ണം തമ്മിലുള്ള അന്തരം കുറഞ്ഞു വരികയാണ്.

2010-ല്‍ ലോക ജനസംഖ്യയുടെ 23.9 ശതമാനം മുസ്ളീങ്ങളും 30.6 ശതമാനം ക്രിസ്ത്യാനികളുമായിരുന്നു. 2020 ആയപ്പോഴേക്കും യഥാക്രമം 25.6 ശതമാനം, 28.8 ശതമാനം ആയി. ഇതൊക്കെയാണെങ്കിലും ആഗോളതലത്തില്‍ 2008 മുതല്‍ 2024 വരെ 117 രാജ്യങ്ങളിലും പ്രദേശങ്ങളിലും ശേഖരിച്ച സര്‍വ്വേ ഡാറ്റാകളും അടിസ്ഥാനമാക്കി മുസ്ളീമായി വളര്‍ന്നവരില്‍ ഏകദേശം 1 ശതമാനം പേര്‍ വിശ്വാസം ഉപേക്ഷിക്കുന്നതായി പ്യൂ റിസര്‍ച്ച് കണ്ടെത്തി.

യൂറോപ്പിനെ മറികടന്ന് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ വര്‍ദ്ധിക്കുന്നത് സബ് സഹാറന്‍ ആഫ്രിക്കയിലാണ്. കണക്കു പ്രകാരം രാജ്യത്തെ ക്രിസ്ത്യാനികളില്‍ 30.7 ശതമാനം പേര്‍ സബ് സഹാറന്‍ ആഫ്രിക്കയിലാണ്. യൂറോപ്പില്‍ 22.3 ശതമാനമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.