വരുന്നു ഡെലിവറി ഏജന്റിനു പകരമായി ഹ്യുമനോയിഡ് റോബോട്ടുകള്‍
ഭാവിയില്‍ ഹ്യുമനോയിഡ് റോബോട്ടുകളെ ഉപയോഗിച്ച് പാര്‍സലുകള്‍ എത്തിക്കാനുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ച് ആമസോണ്‍. സാന്‍ഫ്രാന്‍സിസ്കോയിലുള്ള ഓഫീസില്‍ എഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റോബോട്ടുകളെ പരീക്ഷിക്കാന്‍ കമ്പനി ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മനുഷ്യരൂപവും ചലനങ്ങളുമുള്ള ഈ റോബോട്ടുകള്‍ ഭാവിയില്‍ ആമസോണിന്റെ ഡെലിവറി സംവിധാനത്തിന്റെ ഭാഗമാകും. റോബോട്ടുകളെ നിയന്ത്രിക്കുന്ന സോഫ്റ്റ്വെയര് ആമസോണ്‍ ആണ് വികസിപ്പിക്കുന്നത്.
ഹ്യുമനോയിഡ് പാര്‍ക്ക് എന്നു വിളിക്കുന്ന ഇന്‍ഡോര്‍ ടെസ്റ്റ് ഏരിയ യഥാര്‍ത്ഥ ലോകത്തിലെ വെല്ലുവിളികളായ പട്ടികള്‍, ഇടുങ്ങിയ വഴികള്‍, വാതിലുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
ദൈനംദിന ഡെലിവറി സാഹചര്യങ്ങളില്‍ റോബോട്ടുകള്‍ക്ക് എത്രത്തോളം കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.

