ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ പേരില്‍ മര്‍ദ്ദനമേറ്റ രണ്ടാം ക്ളാസ്സുകാരന് ദാരുണ മരണം

ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ പേരില്‍ മര്‍ദ്ദനമേറ്റ രണ്ടാം ക്ളാസ്സുകാരന് ദാരുണ മരണം

Asia Breaking News

ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ പേരില്‍ മര്‍ദ്ദനമേറ്റ രണ്ടാം ക്ളാസ്സുകാരന് ദാരുണ മരണം

യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ അഞ്ച് മുതിര്‍ന്ന മുസ്ളീം ആണ്‍കുട്ടികളുടെ ക്രൂരമായ മര്‍ദ്ദനത്തെത്തുടര്‍ന്ന് രണ്ടാം ക്ളാസ്സില്‍ പഠിക്കുന്ന ആണ്‍കുട്ടി മരണത്തിനു കീഴടങ്ങി.

ലോകത്തെ ഏറ്റവും കൂടുതല്‍ മുസ്ളീം ഭൂരിപക്ഷമുള്ള രാഷ്ട്രമായ ഇന്തോനേഷ്യയിലാണ് ക്രൂരമായ സംഭവം നടന്നത്. റിയസു പ്രവിശ്യയിലെ സെബറിഡ ജില്ലയിലെ ഇദഗിരി ഹുലു റീജന്‍സിയിലെ പങ്കാലന്‍ കസായി ഗ്രാമത്തിലെ സ്കൂളില്‍ പഠിക്കുന്ന 8 വയസുകാരനായ കെബിയാണ് ബാല്യത്തില്‍ത്തന്നെ ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിയായത്.

11 മുതല്‍ 17 വയസുവരെ പ്രായമുള്ള മുസ്ളീം കുട്ടികള്‍ കെബിയെ ഒരു ക്രിസ്ത്യാനിയാണെന്ന കാരണത്താല്‍ നേരത്തെ ഭീഷണിപ്പെടുത്തിയരുന്നു.

മെയ് 19-നു തിങ്കളാഴ്ച അവര്‍ കെബിയെ ക്രൂരമായി മര്‍ദ്ദിച്ചു. കുട്ടി വേദനയാല്‍ കുനിഞ്ഞാണ് വീട്ടിലേക്കു പോയത്. പിറ്റേനേനാണ് കെബി തന്റെ അമ്മയോട് വിവരം പറഞ്ഞത്.

ബുധനാഴ്ച കെബിയുടെ പിതാവ് ഗിംസണ്‍ ബെനിയും മാതാവുമായി സ്കൂളിലെത്തി പരാതി പറഞ്ഞു. അപ്പോഴും ആന്തരിക ക്ഷതമേറ്റ കെബിയുടെ നില വഷളാകുന്നത് ശ്രദ്ധയില്‍ പെട്ടില്ല.

പിന്നീട് വെള്ളിയാഴ്ച അതിവേദനയാല്‍ ഭാരപ്പെട്ട കെബിയെ ആശുപത്രിയില്‍ കൊണ്ടുപോയി. കുട്ടിയുടെ അടിവയറ്റില്‍ ക്ഷതമേറ്റതിനാല്‍ വയര്‍ വീര്‍ത്തിരുന്നു.

ചികിത്സയോടനുബന്ധിച്ച് കുത്തിവെയ്പുകളും ഓക്സിജനും നല്‍കി. കുട്ടി ഛര്‍ദ്ദിക്കാനും തുടങ്ങി. അവന്റെ എപ്പി ഗ്ഗ്യാസ്ട്രിയം ഇതിനകം വീര്‍ത്തിരുന്നു. ശ്വസിക്കാനും ബുദ്ധിമിട്ടുണ്ടായിരുന്നു.

ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ അവന് സ്ട്രോക്കും പിടിപെട്ടു. പിതാവ് പറഞ്ഞു. മെയ് 26 തിങ്കളാഴ്ച രാവിലെ ഇന്ദ്രബാരി റെങ്കാട്ട് റീജിയന്‍ ആശുപത്രിയില്‍ കെബി മരിച്ചു. പ്രതികള്‍ സ്കൂളില്‍ കുറ്റസമ്മതം നടത്തിയിരുന്നു. അവരെ എനിക്ക് തിരിച്ചറിയാം. കരഞ്ഞുകൊണ്ട് പിതാവ് പറഞ്ഞു.

സണ്ടേസ്കൂളില്‍ പതിവായി പങ്കെടുക്കുന്ന മിടുക്കനായിരുന്നു. ക്വിസുകളില്‍ വിജയിച്ചിരുന്ന ആത്മീയനായ കുട്ടിയായിരുന്നു. കെബിയുടെ കുടുംബം ആരാധിക്കുന്ന ജിപിഡിഐ സോള ഗ്രേഷ്യയിലെ പാസ്റ്റര്‍ പിയാറ്റ് സങ്കടത്തോടെ പറഞ്ഞു.

കെബിന്റെ സംസ്ക്കാര ശുശ്രൂഷ നടന്നു. ഒരു ഇളയ സഹോദരിയുമുണ്ട്. പോലീസ് നടപടികളാരംഭിച്ചിട്ടുണ്ട്. ഇന്തോനേഷ്യയില്‍ സ്കൂളുകളില്‍ മുസ്ളീം കുട്ടികളില്‍നിന്നും സമാനമായ ആക്രമണങ്ങള്‍ പതിവായി നേരിടുന്നതായി ക്രൈസ്തവര്‍ ആരോപിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.