ശൈശവ വിവാഹം കുറ്റകരമാക്കുന്ന പാക്കിസ്ഥാന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ബില്‍ ഇസ്ളാമികമല്ല എന്നു പറഞ്ഞ് തള്ളി
ലാഹോര്‍: ശൈസവ വിവാഹങ്ങള്‍ കുറ്റകരമാക്കുന്ന ബില്‍ പാക്കിസ്ഥാനിലെ ഉന്നത ഇസ്ളാമിക സംഘടന ചൊവ്വാഴ്ച തള്ളി. ബില്ലിനെ ഇസ്ളാമിക വിരുദ്ധം എന്നു വിശേഷിപ്പിച്ച ഖൈബര്‍-പഖ്തൂണ്‍ ഖ്വ (കെപി) പ്രവിശ്യ സര്‍ക്കാര്‍ അവതരിപ്പിച്ച സമാനമായ ഒരു ബില്‍ ശരിയത്ത് (ഇസ്ളാമിക നിയമം) വിരുദ്ധമാണെന്ന് കൌണ്‍സില്‍ ഓഫ് ഇസ്ളാമിക് ഐഡിയോളജി (സിഐഎ) പ്രഖ്യാപിച്ചു.
മെയ് 27-നു ഫെഡറല്‍ തലസ്ഥാനമായ ഇസ്ളാമബാദില്‍ ഡോ, രഘിബ് ഹുസൈന്‍ നയീമിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സിഐഎ യോഗത്തിനുശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ പ്രഖ്യാപനം. മെയ് 16-ന് നാഷണല്‍ അസംബ്ളിയിലും മെയ് 19-ന് സെനറ്റിലും പാസ്സാക്കിയ ശൈശവ വിവാഹ വിരുദ്ധ ബില്ലിനെക്കുറിച്ച് സിഐഎ ചര്‍ച്ച ചെയ്തു.
18 വയസ്സിനു താഴെയുള്ള ഏതു ലിംഗക്കാരനെയും ഒരു കുട്ടിയായി ബില്‍ നിര്‍വ്വചിക്കുന്നു. കൂടാതെ 18 വയസില്‍ താഴെയുള്ള വ്യക്തികളില്‍ ഒരാള്‍ക്ക് നിക്കാഹ് (ഇസ്ളാമിക വിവിഹാം) രജിസ്റ്റര്‍ വിവാഹം നടത്താന്‍ അനുവാദമില്ലെന്നും പ്രസ്താവിക്കുന്നു.
നാഷണല്‍ ഡാറ്റാ ബേസ് ആന്‍ഡ് രജിസ്ട്രേഷന്‍ അതോറിറ്റി നല്‍കുന്ന കമ്പ്യൂട്ടറൈസ്ഡ് നാഷണല്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ ഉപയോഗിച്ച് ഇരു കക്ഷികളുടെയും പ്രായം പരിശോധിച്ച് സ്ഥിരീകരിക്കാന്‍ രജിസ്ട്രര്‍മാര്‍ക്ക് ബാദ്ധ്യതയുണ്ട്.
നിയമ നിര്‍മ്മാണം അനുസരിച്ച് ഒരു രജിസ്ട്രാര്‍ ഈ നിയമം ലംഘിച്ചാല്‍ അവര്‍ക്ക് ഒരു വര്‍ഷം വരെ തടവും 10,000 പാക്കിസ്ഥാന്‍ രൂപാ പിഴയും ലഭിക്കും.
18 വയസ്സിനു മുകളിലുള്ള ഏതൊരു പുരുഷനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ മൂന്നു വര്‍ഷം വരെ കഠിന തടവ് അനുഭവിക്കേണ്ടി വരുമെന്ന് ബില്‍ പറയുന്നു.
പാര്‍ലമെന്റിന്റെ ഇരു സഭകളും പാസ്സാക്കിയ ബില്ലില്‍ പ്രസിഡന്റ് ആസിഫ് സര്‍ദാരി ഇതുവരെ ഒപ്പു വച്ചിട്ടില്ലെന്നും ശ്രദ്ധേയമാണ്.

