ചരിത്രപരമായ തീരുമാനം: യെഹൂദയിലും ശമര്യയിലും ഉള്ള പുതിയ സമൂഹങ്ങള്‍ക്ക് യിസ്രായേല്‍ അംഗീകാരം നല്‍കി

ചരിത്രപരമായ തീരുമാനം: യെഹൂദയിലും ശമര്യയിലും ഉള്ള പുതിയ സമൂഹങ്ങള്‍ക്ക് യിസ്രായേല്‍ അംഗീകാരം നല്‍കി

Asia Breaking News Europe

ചരിത്രപരമായ തീരുമാനം: യെഹൂദയിലും ശമര്യയിലും ഉള്ള പുതിയ സമൂഹങ്ങള്‍ക്ക് യിസ്രായേല്‍ അംഗീകാരം നല്‍കി

യെരുശലേം: യിസ്രായേല്‍ പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സും ധനമന്ത്രി ബെനലേല്‍ സ്മോട്രിച്ചും നയിച്ച ഒരു സുപ്രധാന തീരുമാനത്തില്‍ യഹൂദ്യയിലും ശമര്യയിലും ഉടനീളം 22 പുതിയ യഹൂദ സമൂഹങ്ങള്‍ സ്ഥാപിക്കാനുള്ള ചരിത്രപരമായ തീരുമാനത്തിനു യിസ്രായേലില്‍ നയതന്ത്ര സുരക്ഷാ മന്ത്രിസഭ അംഗീകാരം നല്‍കി.

ഈ തീരുമാനം പ്രദേശത്തിന്റെ മുഖച്ഛായ മാറ്റുമെന്നും വരും ദശകങ്ങളില്‍ ജനവാസ കേന്ദ്രങ്ങളുടെ ഭാവി രൂപപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.

യിസ്രായേലിന്റെ വടക്കന്‍ പ്രദേശങ്ങളായ ഇവിടെ യഹൂദ സമൂഹങ്ങളുടെ പുനസ്ഥാപനത്തിനുള്ള വഴി ഇത് വ്യക്തമാക്കുന്നു.

ചരിത്രപരമായ ഒരു അനീതി തിരുത്തുകയും യഹൂദ ജനതയുടെ ഭൂമിയിലുള്ള അവകാശങ്ങള്‍ വീണ്ടും ഉറപ്പാക്കുകയും ചെയ്യുന്ന ഒരു നീക്കം.

യോര്‍ദ്ദാനുമായുള്ള കിഴക്കന്‍ അതിര്‍ത്തിയില്‍ നാല് പുതിയ കമ്മ്യൂണിറ്റികള്‍ സ്ഥാപിക്കുവാനും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഇത് യിസ്രായേലിന്റെ തന്ത്രപരമായ സാന്നിദ്ധ്യവും അതിര്‍ത്തിയിലെ ദേശീയ സുരക്ഷയും ശക്തിപ്പെടുത്തുന്നു.

യിസ്രായേലിന്റെ നിയന്ത്രണം ശക്തിപ്പെടുത്തുക, പലസ്തീന്‍ രാഷ്ട്രം സൃഷ്ടിക്കുന്നത് തടയുക, വരും ദശകങ്ങളില്‍ കുടിയേറ്റ കേന്ദ്രങ്ങളുടെ തുടര്‍ച്ചയായ വളര്‍ച്ച ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ദീര്‍ഘകാല തന്ത്രപരമായ കാഴ്ചപ്പാടിന്റെ ഭാഗമാണ് ഈ പുതിയ സമൂഹങ്ങള്‍ സ്ഥാപിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

22 പുതിയ സമൂഹങ്ങള്‍ സ്ഥാപിക്കുന്നത് നമ്മുടെ ചരിത്രപരമായ തീരുമാനം ഭൂമിയിലുള്ള നമ്മുടെ പിടി ശക്തിപ്പെടുത്തുകയും നമ്മുടെ അവകാശം ഉറപ്പിക്കുകയും പലസ്തീന്‍ ഭീകരതയ്ക്ക് ശക്തമായ പ്രതിരോധം തീര്‍ക്കുകയും ആണ് ലക്ഷ്യം.

പ്രതിരോധ മന്ത്രി യിസ്രായേല്‍ കാറ്റ്സ് പ്രഖ്യാപിച്ചു. ഞങ്ങള്‍ ഒരു വിദേശ ദേശം പിടിച്ചെടുത്തിട്ടില്ല. മറിച്ച് ഞങ്ങളുടെ പൂര്‍വ്വികന്മാരുടെ പൈതൃകമാണ് പിടിച്ചെടുത്തത് എന്ന ബൈബിള്‍ പ്രഖ്യാപനത്തോടെയാണ് മന്ത്രി സ്മോട്രിച്ച് പ്രസംഗിച്ചത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.