ഭൂമിയില്‍ 1000 കോടി മനുഷ്യരുണ്ടെന്ന് പുതിയ വാദഗതി
ലോകത്ത് എത്രകോടി ജനങ്ങളുണ്ടെന്ന് ചോദിച്ചാല്‍ 820 കേടി എന്നാണ് എല്ലാവരും മറുപടി പറയുന്നത്.
ഇതിന് കാരണം വിവിധ രാജ്യങ്ങള്‍ നടത്തുന്ന സെന്‍സസിനെയും ജനന മരണ രജിസ്ട്രേഷനെയും അതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെട്ട കമ്പ്യൂട്ടര്‍ മോഡലുകളുടെയും സഹായത്തോടെ ഐക്യരാഷ്ട്രസഭയുടെ സ്ഥിരീകരണമാണ് 820 കോടി എന്ന കണക്ക്.
ഇപ്പോള്‍ ഒരു പുതിയ കണക്കു വിവരമാണ് പുറത്തു വന്നിരിക്കുന്നത്. ലോകത്തച് 820 കോടി ജനങ്ങളല്ലെന്നും ഇതിലും കൂടുതലുണ്ടെന്നുമാണ് കണ്ടെത്തല്‍. ഫിന്‍ലാന്‍ഡിലെ ആംട്ടോ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠന ഫലം നേച്ചര്‍ മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സെന്‍സസ് വിവരങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള ഡാറ്റാ സൈറ്റുകളും തെറ്റാണെന്നാണ് ഇവരുടെ വാദം. ഗ്രാമീണ മേഖലയില്‍ നടത്തിയ സെന്‍സസ് കൃത്യമല്ലെന്നും പല ഡേറ്റയിലും ഗ്രാമീണ ജനസംഖ്യയുടെ പകുതി മാത്രമേ എണ്ണിയിട്ടുള്ളു എന്നുമാണ് വാദം.
രണ്ടായിരത്തിലെ ജനസംഖ്യാ കണക്കുകളെ അടിസ്ഥാനമാക്കി 35 രാജ്യങ്ങളിലാണ് പഠനം നടത്തിയത്. ഇവിടെ നിര്‍മ്മാണത്തിലിരിക്കുന്ന ഡാം സൈറ്റുകളില്‍ നിന്നും ഒഴിഞ്ഞുപോയവരുടെ എണ്ണം ശേഖരിച്ചും മറ്റുമാണ് ഇവര്‍ പഠനം നടത്തിയത്.
ഗ്രാമീണ കുടിയേറ്റം മൂലമുള്ള പ്രതിഭാസങ്ങളില്‍ പല രാജ്യങ്ങളിലും കണക്കാക്കിയിട്ടില്ല. ഇതുമൂലം ദശലക്ഷക്കണക്കിനു പേര് സെന്‍സസില്‍നിന്ന് ഒഴിവായതായി ഡോ. ജൂസിയസ് ലാങ് റിട്ടറിന്റെ നേതൃത്വത്തിലുശ്ള ഗവേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. അനുമാനമനുസരിച്ച് ഒഴിവാക്കപ്പെട്ടത് നൂറുകോടിയിലധികം വരുമത്രെ.
നമ്മുടെ ലോക സാഹചര്യത്തിനു അതിനു സാദ്ധ്യതയുണ്ട്. അങ്ങനെ കണക്കു കൂട്ടിയാല്‍ ഇപ്പോള്‍ ലോക ജനസംഖ്യ ആയിരം കോടി കവിഞ്ഞിട്ടുണ്ടാകും. റിപ്പോര്‍ട്ടില്‍ പറയുന്നു.

