കാന്‍ഡമാലില്‍ ക്രൈസ്തവ അദ്ധ്യാപകനെ ചുട്ടുകൊന്ന സ്ഥലത്ത് പുതിയ ആരാധനാലയം
ഗുഡ്രികയെ: ഒഡീഷയിലെ കാന്‍ഡമാലില്‍ 17 വര്‍ഷങ്ങള്‍ക്കു മുമ്പ് അരങ്ങേറിയ ക്രൈസ്തവ വേട്ടയ്ക്കിടയില്‍ അദ്ധ്യാപകനെ ഹിന്ദുത്വ വാദികള്‍ ജീവനോടെ ചുട്ടുകൊന്ന സ്ഥലത്തു നിര്‍മ്മിച്ച പള്ളി പ്രതിഷ്ഠിക്കപ്പെട്ടു.
ഉദയഗിരി സ്വദേശിയായ സര്‍ക്കാര്‍ അദ്ധ്യാപകനും ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്‍ഡ്യ അംഗവുമായ മാത്യു നായകിനെ വളഞ്ഞു ഹിന്ദുത്വ വാദികള്‍ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.
സമീപ പ്രദേശത്തുള്ള കത്തോലിക്കാ പള്ളിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു കൊടും ക്രൂരത.
നായക് രക്തസാക്ഷിത്വം വരിച്ച പള്ളിയുടെ സമീപമാണ് പുതിയ പള്ളി നിര്‍മ്മിച്ചത്. കഴിഞ്ഞ 26-ന് നടന്ന പ്രതിഷ്ഠാ ശുശ്രൂഷയില്‍ കട്ടക്ക്-ഭുവനേശ്വര്‍ ആര്‍ച്ച് ബഷിപ് ഡോ. ജോണ്‍ ബര്‍വ്വ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
ക്രിസ്ത്യാനികളെ ഉന്മൂല നാശം വരുത്തുവാനാണ് അക്രമികള്‍ ശ്രമിച്ചതെന്നും എന്നാല്‍ അവര്‍ ദൈവത്തിന്റെ ശക്തിക്കു മുമ്പില്‍ പരാജയപ്പെടുകയാണുണ്ടായതെന്നും അതിന്റെ ഉത്തമ ഉദാഹരണമാണ് പുതിയ പള്ളി നിര്‍മ്മിക്കപ്പെട്ടതെന്നും ആര്‍ച്ച് ബിഷപ് വചന ശുശ്രൂഷയില്‍ പറഞ്ഞു.

