ലോക നേതാക്കളുടെ ബാല്യകാല ചിത്രം വരച്ച് എഐ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നു വരവില്‍ ലോകം സന്തോഷിക്കുകയും മറുവശത്ത് ഇതിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് നിര്‍മ്മാതാക്കള്‍ പോലും ആശങ്കപ്പെടുകയും ചെയ്യുന്ന ഈ സമയത്ത്, എഐയുടെ സാങ്കേതിക മികവില്‍ ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ കേന്ദ്രങ്ങള്‍ .
തങ്ങളുടെ നേതൃത്വ പാടവം നിമിത്തം ഏറെ പ്രശസ്തിയാര്‍ജ്ജിച്ച നിരവധി ലോക നേതാക്കള്‍ ഉണ്ട്. എല്ലാവര്‍ക്കും ഒരു ബാല്യകാലമുണ്ടായിരുന്നല്ലോ? അങ്ങനെ ഇപ്പോഴത്തെ പ്രഗത്ഭര്‍ ആയ ചിലരുടെ കുട്ടിക്കാലത്തെ ചിത്രം എങ്ങനെയായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജനറേറ്റീവ് എഐ.
ഇപ്പോള്‍ അറിയപ്പെടുന്ന ലോക നേതാക്കളില്‍ പ്രധാനികളായ പ്രധാനമന്ത്രി നരേന്ദ്ര മോഡി, യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ , റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ , കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ റൂഡോ എന്നിവരെയൊക്കെ കുട്ടികളായി അവതരിപ്പിച്ചിരിക്കുകയാണ്.
ഈ ചിത്രങ്ങള്‍ ഏറെ കൌതുകകരമായ കാഴ്ചയാണ് സമ്മാനിച്ചിരിക്കുന്നത്. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍, മുന്‍ യു.എസ്. പ്രസിഡന്റ് ബാറാക് ഒബാമ, മുന്‍ യു.കെ. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എന്നിവരെയും എഐ കുട്ടികളാക്കിയിട്ടുണ്ട്.

