ഏറ്റവും കൂടുതല്‍ ആയുസ്സുള്ള സ്ഥലം, ഇവിടെ നൂറു വയസിനു മുകളില്‍ മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു
മൊണോക്കോ എന്ന ചെറു രാജ്യത്തെക്കുറിച്ച് നമ്മില്‍ അധികം ആര്‍ക്കും അറിയില്ലായിരിക്കും. ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്വതന്ത്ര രാജ്യമായ ഇവിടെ നിലവില്‍ ഏറ്റവും കൂടുതല്‍ ശരാശരി ആയുസ്സുള്ള സ്ഥലം വേള്‍ഡ് പോപ്പുലേഷന്‍ റിവ്യു എന്ന ഡേറ്റ അനാലിസിസ് വെബ്സൈറ്റ് നല്കുന്ന വിവരം പ്രകാരം ഈ കുഞ്ഞന്‍ യൂറോപ്യന്‍ രാജ്യത്ത് ശരാശരി ആയുസ്സ് 86.5 വര്‍ഷമാണ്.
പുരുഷന്മാരുടെ ശരാശരി ആയുസ് 84.6, സ്ത്രീകളുടേത് 88.6 ആണ്. സമ്പന്നന്മാരുടെ ഇടമായ ഇവിടം വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രീയപ്പെട്ട മേഖലയാണ്. ഫ്രാന്‍സിനാല്‍ ചുറ്റപ്പെട്ട ഈ സ്ഥലത്ത് ചെറിയൊരു കടല്‍ത്തീരവുമുണ്ട്.
മെഡിറ്ററേനിയന്‍ രീതിയിലുള്ള ഭക്ഷണ ക്രമം, ഉന്നതമായ ആരോഗ്യ രക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയവയാണ് മൊണോക്കോയിലെ ഉയര്‍ന്ന ആയുസ്സിനു പിന്നിലെ രഹസ്യമായി പറയുന്നത്.
യൂറോപ്പിലെ മറ്റൊരു ചെറു രാജ്യമായ സാന്മരിഹോയാണ് ആയുര്‍ദൈര്‍ഘ്യത്തില്‍ രണ്ടാം സ്ഥാനത്ത്. (85.8), ഹോങ്കോങ് മൂന്നാം സ്ഥാനത്ത് (85.6). യഥാക്രമം ജപ്പാന്, ദക്ഷിണ കൊറിയ, സ്വിറ്റ്സര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളെല്ലാം ആദ്യ പത്തിലുണ്ട്.
പട്ടിക പ്രകാരം ലോകത്ത് ഏറ്റവും ശരാശരി ആയുസ് കുറഞ്ഞ രാജ്യം നൈജീരിയയാണ്. (54.6) ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മനുഷ്യരുടെ പരമാവധി പ്രായം 125 വയസ് മുതല്‍ 130 വരെ ഉയര്‍ന്നേക്കാമെന്നാണ് പഠനത്തില്‍ പറയുന്നത്.
യു.എസിലെ വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരായ മൈക്കല്‍ പീര്‍സ്, ആഡ്രിയന് റാഫ്റ്ററി എന്നിവരാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്.
കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളില്‍ നൂറുവയസ്സിനു മേല്‍ ജീവിക്കുന്ന മനുഷ്യരുടെ എണ്ണത്തില്‍ വളരെ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും ലോകത്താകമാനം അഞ്ച് ലക്ഷത്തിലധികം പേര് ഇത്തരത്തില്‍ ആയുസ്സ് നേടിയിട്ടുണ്ടെന്നുമാണ് രേഖപ്പെടുത്തിയ കണക്കുകള്‍ പറയുന്നത്.
എന്നാല്‍ അധികം പേരും 100-നും 110-നും ഇടയില്‍ മരിക്കാറുമുണ്ട്. ഇത്തരം അതിദീര്ഘായുസ്സിന്റെ തോത് ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും 125 മുതല്‍ 130 വയസ്സുവരെയാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
നിലവില്‍ ആരോഗ്യ ഭക്ഷണ മേഖലയിലുണ്ടായ ശാസ്ത്രീയമായ വികാസവും മെച്ചപ്പെട്ട ജീവിത രീതികളുമാണ് ഈ ദീര്‍ഘായുസ്സിന്റെ പിന്നിലെ രഹസ്യമെന്ന് പറയുന്നു.

