ശാസ്ത്രം ആത്മാവ് വിട്ടു പോകുന്നത് സ്ഥിരീകരിച്ചു; മരണ സമയത്ത് നിഗൂഢമായ ഊര്‍ജ്ജ സ്ഫോടനം നടക്കുന്നതായി കണ്ടെത്തല്‍

ശാസ്ത്രം ആത്മാവ് വിട്ടു പോകുന്നത് സ്ഥിരീകരിച്ചു; മരണ സമയത്ത് നിഗൂഢമായ ഊര്‍ജ്ജ സ്ഫോടനം നടക്കുന്നതായി കണ്ടെത്തല്‍

Breaking News Top News

ശാസ്ത്രം ആത്മാവ് വിട്ടു പോകുന്നത് സ്ഥിരീകരിച്ചു; മരണ സമയത്ത് നിഗൂഢമായ ഊര്‍ജ്ജ സ്ഫോടനം നടക്കുന്നതായി കണ്ടെത്തല്‍

മനുഷ്യവര്‍ഗ്ഗം നൂറ്റാണ്ടുകളായി ചിന്തിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ രണ്ട് രഹസ്യങ്ങളാണ് നമ്മള്‍ എവിടെനിന്നു വരുന്നു, മരിക്കുമ്പോള്‍ എവിടേക്കു പോകുന്നു എന്ന സത്യം. ഇപ്പോള്‍ ശാസ്ത്രലോകം ഇവ രണ്ടിലേക്കും ഒരു നേര്‍ക്കാഴ്ച നല്‍കുകയാണ്. മരണ സമയത്ത് തലച്ചോറില്‍ പെട്ടന്ന് ഊര്‍ജ്ജ സ്ഫോടനം സംഭവിക്കുന്നതായി അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി.

അനസ്തേഷ്യോളജിസ്റ്റും ഗവേഷകനുമായ ഡോ. സ്റ്റുവര്‍ട്ട് ഹാമറോഫ് സൂചിപ്പിക്കുന്നത് ശരീരം വിട്ടു പോകുന്ന ആത്മാവ് ആയിരിക്കാമെന്നാണ്. അദ്ദേഹത്തിന്റെ സിദ്ധാന്ത പ്രകാരം: ബോധം ഒരു ക്വാണ്ടം തലത്തിലാണ്, ഭൌതിക തലച്ചോറില്‍ നിന്ന് വേറിട്ട് നമ്മള്‍ മരിക്കുമ്പോള്‍ ഈ വിവരങ്ങള്‍ പ്രപഞ്ചത്തിലേക്ക് വിതരണം ചെയ്യപ്പെടുകയും ചിതറുകയും ചെയ്യുന്നു എന്നാണ്.

ലളിതമായി പറഞ്ഞാല്‍ നമ്മെ-നമ്മുടെ ആത്മാവിനെ സൃഷ്ടിക്കുന്നത് നമ്മുടെ മര്‍ത്യ ചട്ടക്കൂട്ടിനാല്‍ ബന്ധിതമല്ലായിരിക്കാം. സഭാ പ്രസംഗി 12:7-ല്‍ പറയുന്നത് പൊടി പണ്ട് ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവ് അതിനെ നല്‍കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങി പോകും എന്നാണ്.

ശാസ്ത്രം ആത്മാവ് എന്ന വാക്ക് ഉപയോഗിച്ചേക്കില്ല. പക്ഷെ അതിന്റെ കണ്ടെത്തലുകള്‍ നമ്മുടെ ഉള്ളിലെ എന്തോ ഒന്ന് മരണത്തെ മറികടക്കുന്നു എന്ന ആശയവുമായി യോജിക്കുന്നു.

രസകരമായ ഒന്ന് ജീവിതത്തിന്റെ അത്ഭുതത്തില്‍ തന്നെ ശ്രദ്ധേയമായ ഒരു നിമിഷവുമുണ്ട്. ഗര്‍ഭധാരണ നിമിഷം മുതല്‍ സിങ്ക് സ്പാര്‍ക്ക്സ് അക്ഷരാര്‍ത്ഥത്തിലുള്ള സ്ഫോടനം ഉണ്ടാകുന്നെന്ന് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി ഗവേഷകന്‍ കണ്ടെത്തി. മുട്ട ആരോഗ്യമുള്ളതാണെങ്കില്‍ തീപ്പൊരി കൂടുതല്‍ തിളക്കമുള്ളതായിരിക്കും.

ജീവിതം തന്നെ ദിവ്യ പ്രകാശത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നതുപോലെ ഗര്‍ഭധാരണത്തിന്റെ ആദ്യ മിന്നല്‍പ്പിണര്‍ മുതല്‍ മരണ സമയത്ത് അവസാന ഊര്‍ജ്ജ സ്ഫോടനം വരെ തെളിവുകള്‍ അതിശയകരമാണ്. ജീവിതം ഒരു യാദൃശ്ചികമല്ല.

ഉല്‍പ്പത്തി 2:7-ല്‍ ദൈവം മനുഷ്യനിലേക്ക് ജീവന്‍ ശ്വസിച്ചുവെന്ന് തിരുവെഴുത്ത് വ്യാഖ്യാനിക്കുന്നു. കൂടാതെ മനുഷ്യന്റെ അസ്തിത്വം ദൈവികമായി നിയോഗിക്കപ്പെട്ടതാണെന്നും ബൈബിളിലുടനീളം നാം കാണുന്നു.

ജീവിതം പവിത്രവും ലക്ഷ്യബോധമുള്ളതും ഭൌതികലോകത്തില്‍മാത്രം ഒതുങ്ങുന്നതും അല്ല. സംശയങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഒരു സംസ്ക്കാരത്തില്‍ ജീവിക്കുന്നിടത്ത് ഈ കണ്ടെത്തലുകള്‍ നമ്മെ വളരെയധികം ചിന്തിപ്പിക്കുന്നു.

ഇലക്ട്രോ എന്‍സൈഫലോഗ്രാം (ഇഇജി) ഉപയോഗിച്ച് ക്ളിനിക്കിലി മരിച്ച ഒരു രോഗിയുടെ തലച്ചോറിനെ നിരീക്ഷിച്ച ഒരു പഠനം മരണശേഷം ഉണ്ടാകുന്ന വിചിത്രമായ ഊര്‍ജ്ജസ്ഫോടനം പകര്‍ത്തിയതായി ഡോ. ഹമറോഫ് പറഞ്ഞു. അപ്പോള്‍ അത് മരണത്തോടടുത്ത അനുഭവമായിരിക്കാം, അല്ലെങ്കില്‍ ആത്മാവ് ശരീരം വിട്ടു പോകുന്നതാകാം. അദ്ദേഹം പറഞ്ഞു.

ബോധപൂര്‍വ്വമായ ചിന്ത, അവബോധം, ധാരണ എന്നിവയുമായി ബന്ധപ്പെട്ട ഒരു തരം മസ്തിഷ്ക തരംഗ പാറ്റേണ്‍ ആയ ഗാമാ സിന്‍ ക്രോണി എന്നറിയപ്പെടുന്ന പ്രവര്‍ത്തനത്തിന്റെ ഒരു പൊട്ടിത്തെറി ഇഇജിയില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുമെന്നും ചിലപ്പോള്‍ 30 മുതല്‍ 90 സെക്കന്റ് വരെ നീണ്ടുനില്‍ക്കുമെന്നും രോഗി ഇതിനകം തന്നെ ക്ളിനിക്കല്‍ മരണമടഞ്ഞിരിക്കുമ്പോള്‍ അത് അപ്രത്യക്ഷമാകുമെന്നും അനസ്തേഷ്യോളജിസ്റ്റ് പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.