16 വര്‍ഷത്തെ അദ്ധ്വാനം; ഘാനയിലെ കോംബ സമൂഹത്തിനു സമ്പൂര്‍ണ്ണ ബൈബിള്‍
ആഫ്രിക്കന്‍ രാഷ്ട്രമായ ഘാനയിലെ കോംബ സമൂഹത്തിന്റെ കൈകളിലേക്ക് അവരുടെ സ്വന്തം മാതൃഭാഷയില്‍ സമ്പൂര്‍ണ്ണ ബൈബിള്‍ എത്തി.
16 വര്‍ഷം നീണ്ടുനിന്ന സമര്‍പ്പിതമായ പരിഭാഷാ ജോലിയിലാണ് ബൈബിള്‍ സൊസൈറ്റി ഓഫ് ഘാന ബൈബിള്‍ പുറത്തിറക്കിയത്. ഇത് ഒരു പരിപൂര്‍ണ്ണമായ ദൌത്യം പൂര്‍ത്തീകരിച്ച ആനന്ദത്തിലാണ്.
ഐക്യത്തോടെ അദ്ധ്വാനിച്ചതിനു പിന്നില്‍ നിരവധി പേരുണ്ട്. ക്രിസ്ത്യാനികള്‍, പൌരപ്രമുഖര്‍, മുതിര്‍ന്നവര്‍, മുസ്ളീങ്ങള്‍ എല്ലാവരും, ഘാന ബൈബിള്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി റവ. ഡോ. ജോണ്‍ കെവസി അഡോ ജൂനിയര്‍ പറഞ്ഞു.
ബിസിജി ലൂഥറണ്‍ ബൈബിള്‍ പരിഭാഷകരുമായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. കോംബ സമൂഹം ജീവിക്കുന്നത് ഘാനയിലെ വടക്കു കിഴക്കന്‍ പ്രവിശ്യയിലാണ്.
കോംബ സമൂഹത്തില്‍നിന്നും കാലങ്ങളായി ഒട്ടേറെ ആത്മാക്കള്‍ ക്രിസ്തുവിങ്കലേക്ക് കടന്നുവന്നുവെങ്കിലും അവര്‍ക്ക് അവരുടെ ഭാഷയില്‍ ഒരു സമ്പൂര്‍ണ്ണ ബൈബിള്‍ ലഭ്യമല്ലായിരുന്നു. ഇപ്പോള്‍ അത് സഫലമായി.
ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടുവന്നവരാണ് ഭൂരിഭാഗവും. 1950-കളില്‍ നമോംഗിലെ കോംബ സമൂഹത്തിനിടയില്‍ ബാപ്റ്റിസ്റ്റ് മിഷണറിമാര്‍ വന്നു പ്രവര്‍ത്തിക്കുന്നു.
അന്നു മുതല്‍ വിവിധ മിഷണറിമാരും സുവിശേഷ സന്നദ്ധ പ്രവര്‍ത്തകരും ഇവിടെ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

