‘ഇവിടെ സുരക്ഷിതര്‍, മൂന്നിരട്ടി സമ്പാദിക്കാം’, യിസ്രായേലിലേക്ക് ഇന്ത്യാക്കാരുടെ ഒഴുക്ക്
ടെല്‍ അവീവ്: യുദ്ധ മുഖത്ത് പോരാടുന്ന യിസ്രായേലിലേക്ക് നിര്‍മ്മാണ തൊഴില്‍ ചെയ്യുന്നതിനായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എത്തിയത് ഏകദേശം 16,000 ഇന്ത്യന്‍ തൊഴിലാളികളെന്ന് റിപ്പോര്‍ട്ട്.
യിസ്രായേലില്‍ ഇന്ത്യാക്കാര്‍ പുതുമുഖങ്ങളല്ലെങ്കിലും 2023-ലെ ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം നിര്‍മ്മാണ മേഖലയിലേക്കുള്ള ഇന്ത്യാക്കാരുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നതായാണ് വിവരം.
യിസ്രായേലില്‍ പ്രായമായവരെ പരിചരിക്കുന്നവരും ഐടി മെഖലയിലും മറ്റുമാണ് ഇന്ത്യാക്കാര്‍ കൂടുതലും ജോലി ചെയ്തു വരുന്നത്.
ഹമാസ് ആക്രമണത്തിനുശേഷം പലസ്തീനികളായ തൊഴിലാളികള്‍ക്ക് യിസ്രായേലിലേക്ക് കടക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
പലസ്തീന് തൊഴിലാളികളുടെ ശൂന്യത നികത്താനുള്ള യിസ്രായേല്‍ സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഇന്ത്യന്‍ നിര്‍മ്മാണതൊഴിലാളികളുടെ കടന്നുവരവെന്നാണ് എഎഫ്പി റിപ്പോര്‍ട്ടു ചെയ്യുന്നത്.
നേരത്തെ 80,000 പലസ്തീന് തൊഴിലാളികളും 26,000 വിദേശികളും യിസ്രായേലില്‍ ജോലി ചെയ്തിരുന്നു. ഇവിടെ ജോലി ചെയ്യുന്നതിനു കാര്യമായ ഭയമില്ലെന്ന് രാജു നിഷാദ് എന്ന ഇന്ത്യന്‍ നിര്‍മ്മാണ തൊഴിലാളി പറഞ്ഞു.
പലപ്പോഴും സൈറണുകള്‍ മുഴങ്ങും. ഈ ഘട്ടത്തില്‍ ഷെല്‍ട്ടറുകളിലേക്ക് മാറിയാല്‍ മതി. തിരിച്ചെത്തി ജോലി പുനരാരംഭിക്കാം. നിഷാദ് പറഞ്ഞു.
ഇന്ത്യയില്‍ ലഭിക്കുന്നതിനേക്കാള്‍ മൂന്നിരട്ടി സമ്പാദിക്കാമെന്നാണ് യിസ്രായേലിലെത്തിയവര് പറയുന്നത്.

