15 വര്‍ഷത്തിനിടെ യു.എസ്. പ്രസ്ബിറ്റീരിയന്‍ ചര്‍ച്ചില്‍നിന്നും കൊഴിഞ്ഞു പോയത് 10 ലക്ഷം അംഗങ്ങള്‍

15 വര്‍ഷത്തിനിടെ യു.എസ്. പ്രസ്ബിറ്റീരിയന്‍ ചര്‍ച്ചില്‍നിന്നും കൊഴിഞ്ഞു പോയത് 10 ലക്ഷം അംഗങ്ങള്‍

Breaking News USA

15 വര്‍ഷത്തിനിടെ യു.എസ്. പ്രസ്ബിറ്റീരിയന്‍ ചര്‍ച്ചില്‍നിന്നും കൊഴിഞ്ഞു പോയത് 10 ലക്ഷം അംഗങ്ങള്‍

യു.എസിലെ പ്രമുഖ ക്രിസ്ത്യന്‍ സഭയായ പ്രസ്ബിറ്റീരിയന്‍ ചര്‍ച്ചില്‍നിന്നും 2009-ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഏകദേശം 1 ദശലക്ഷം സജീവ അംഗങ്ങളാണ് പിരിഞ്ഞു പോയത്.

പ്രധാന പ്രൊട്ടസ്റ്റന്റ് സഭയായ പ്രസ്ബിറ്റീരിയന്‍ സഭയുടെ ചൊവ്വാഴ്ച പുറത്തുവിട്ട വാര്‍ഷിക സ്ഥിതി വിവരണ കണക്കു റിപ്പോര്‍ട്ടു പ്രകാരം 2022-നെ അപേക്ഷിച്ച് ഏകദേശം 46,000 അംഗങ്ങളുടെ കുറവുണ്ടായതായി കാണിക്കുന്നു.

കൂടാതെ 2022-ല്‍ 8,705 പള്ളികളില്‍നിന്ന് 8572 പേര്‍ കൊഴിഞ്ഞു പോയി അല്ലെങ്കില്‍ 133 സഭകള്‍ കുറവു കാണുകയുണ്ടായി.

2009-ല്‍ സഭയ്ക്ക് മൊത്തത്തില്‍ 10,675 സഭകള്‍ ഉണ്ടായിരുന്നു. 2023-ല്‍ ഉള്ളതിനേക്കാള്‍ 2,000 ലധികം അഫിലിയേറ്റഡ് പള്ളികള്‍ ഉണ്ടായിരുന്നു.

15 വര്‍ഷം കൊണ്ട് 10 ലക്ഷം അംഗങ്ങളെ സഭയ്ക്കു നഷ്ടപ്പെട്ടു. സഭ വെല്ലുവിളികളെ നേരിടുകയാണെന്നും പ്രതീക്ഷ നഷ്ടപ്പെടുവാനിടയായെന്നും പിസിയുഎസ്എയുടെ ഇടക്കാല ഏകീകൃത ഏജന്‍സിയുടെ ജനറല്‍ അസംബ്ളിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ റവ. ജീഹ്യുന്‍ ഓ ആശങ്കപ്പെടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.