കാന്‍സര്‍ നേരത്തെ കണ്ടെത്തുന്ന ലളിതമായ ബ്ളഡ് ടെസ്റ്റ് സംവിധാനവുമായി റിലയന്‍സ് കമ്പനി

കാന്‍സര്‍ നേരത്തെ കണ്ടെത്തുന്ന ലളിതമായ ബ്ളഡ് ടെസ്റ്റ് സംവിധാനവുമായി റിലയന്‍സ് കമ്പനി

Health Kerala

കാന്‍സര്‍ നേരത്തെ കണ്ടെത്തുന്ന ലളിതമായ ബ്ളഡ് ടെസ്റ്റ് സംവിധാനവുമായി റിലയന്‍സ് കമ്പനി

കൊച്ചി: കാന്‍സര്‍ രോഗം നേരത്തെ കണ്ടെത്തുന്നതിന് സഹായിക്കുന്ന നവീന ബ്ളഡ് ടെസ്റ്റ് സംവിധാനം വികസിപ്പിച്ച് പ്രമുഖ ജനിതക ശാസ്ത്ര, ബയോ ഇന്‍ഫോര്‍മാറ്റിക്സ് കമ്പനിയായ സ്ട്രാന്‍ഡ് ലൈഫ് സയന്‍സസ്. കാന്‍സര്‍ സ്പോട്ട് എന്നു പേരിട്ടിരിക്കുന്ന ഈ രക്ത പരിശോധന സംവിധാനം ലോഞ്ച് ചെയ്തു.

മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് സ്ട്രാന്‍ഡ് ലൈഫ് സയന്‍സസ്.

കാന്‍സര്‍ സ്പോട്ട് പരിശോധനയില്‍ കാന്‍സര്‍ ട്യൂമര്‍ ഡിഎന്‍എ ശകലങ്ങള്‍ തിരിച്ചറിയാന്‍ ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട ഏറ്റവും പുതിയ മെഥിലേഷന്‍ പ്രൊഫൈലിംഗ് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.

ലളിതമായ രക്ത സാമ്പിളാണ് കാന്‍സര്‍ സ്പോട്ട് ഉപയോഗപ്പെടുത്തുന്നത്. രക്തത്തിലെ കാന്‍സറിന്റെ ഡിഎന്‍എ മെഥിലേഷന്‍ സിഗ്നേച്ചറുകള്‍ തിരിച്ചറിയാന്‍ ജെനോം സീക്വന്‍സിംഗും വിശകലന പ്രക്രീയയും ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

ആഗോള തലത്തില്‍ ഉപയോഗിക്കാന്‍ സാദ്ധ്യമാകുന്നതാണ് പുതിയ സംവിധാനമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കാന്‍സര്‍ സ്ക്രീനിങ്ങില്‍ നിര്‍ണായക സ്വാധീനമാകാന്‍ ഇതിനു കഴിഞ്ഞേക്കും.

കാന്‍സറിനെതിരെയുള്ള യുദ്ധത്തിലെ നിര്‍ണായക ഘടകം അത് നേരത്തെ കണ്ടെത്തുന്നതിനു ഇതിലൂടെ വിജയിക്കാന്‍ നമുക്ക് കഴിയും കമ്പനി പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.