ഡൊണാള്‍ഡ് ട്രംപിന്റെ കാബിനറ്റില്‍ മെഗാചര്‍ച്ച് അസോസിയേറ്റ് പാസ്റ്ററും

ഡൊണാള്‍ഡ് ട്രംപിന്റെ കാബിനറ്റില്‍ മെഗാചര്‍ച്ച് അസോസിയേറ്റ് പാസ്റ്ററും

Breaking News Top News USA

ഡൊണാള്‍ഡ് ട്രംപിന്റെ കാബിനറ്റില്‍ മെഗാചര്‍ച്ച് അസോസിയേറ്റ് പാസ്റ്ററും

യു.എസ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ മന്ത്രി സഭയില്‍ ഹൌസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കാന്‍ ടെക്സാസ് മെഗാ ചര്‍ച്ച് അസോസിയേറ്റ് പാസ്റ്ററെ നാമനിര്‍ദ്ദേശം ചെയ്തു.

വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ എച്ച്യുഡി സെക്രട്ടറിയായി സേവനം അനുഷ്ഠിക്കാനായി പ്ളാനോ ആസ്ഥാനമായുള്ള മള്‍ട്ടി-കാമ്പസ് പ്രെസ്റ്റണ്‍വുഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ അസോസിയേറ്റ് പാസ്റ്ററായി ശുശ്രൂഷിക്കുന്ന സ്കോട്ട് ടര്‍ണറെയാണ് ട്രംപ് നിയോഗിച്ചതായി പ്രഖ്യാപിച്ചത്.

ആദ്യത്തെ ട്രംപ് ഭരണകൂടത്തിനു വൈറ്റ് ഹൌസ് ഓപ്പര്‍റ്റ്യൂണിറ്റി ആന്‍ഡ് റിവൈറ്റലൈസേഷന്‍ കൌണ്‍സിലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനം അനുഷ്ഠിച്ച ടര്‍ണറെ നമ്മുടെ രാജ്യത്തെ ഏറ്റവും ദുരിതമനുഭവിക്കുന്ന സമൂഹങ്ങളെ മാറ്റി മറിച്ച അത്ഭൂതപൂര്‍വ്വമായ ശ്രമത്തിന് നേതൃത്വം നല്‍കിയതിന് ട്രംപ് ആദരിക്കുകയുമുണ്ടായി.

മുന്‍ എച്ച്യുഡി സെക്രട്ടറി ബെന്‍ കാര്‍സണുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ആ ശ്രമങ്ങള്‍ സാമ്പത്തിക വികസനം മെച്ചപ്പെടുത്തുന്നതിനായി 200-ലധികം നയ നടപടികള്‍ നടപ്പിലാക്കിയ 16 ഫെഡറല്‍ ഏജന്‍സികളുടെ മേല്‍നോട്ടം വഹിക്കുന്നതില്‍ സ്കോട്ടിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം പരമാവധി പ്രയോജനപ്പെടുത്തി.

ട്രംപ് അനുസ്മരിച്ചു. സ്കോട്ടിന്റെ നേതൃത്വത്തില്‍ ഓപ്പര്‍റ്റ്യൂണിറ്റി സോണുകള്‍ക്ക് സ്വകാര്യ നിക്ഷേപത്തില്‍ 50 ബില്യണ്‍ ഡോളര്‍ ലഭിച്ചു.

ഈ വര്‍ഷം കാബിനറ്റ് സ്ഥാനത്തേക്ക് ട്രംപ് നാമനിര്‍ദ്ദേശം ചെയ്ത രണ്ട് സതേണ്‍ ബാപ്റ്റിസ്റ്റുകളില്‍ ഒരാളായ ടര്‍ണര്‍ ഏഴ് സീസണുകളുടെ ഭാഗങ്ങളില്‍ നാഷണല്‍ ഫുട്ബോള്‍ ലീഗിലും കളിച്ച വ്യക്തികൂടിയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.