ബൈബിള്‍ നദിയിലേക്ക് വലിച്ചെറിഞ്ഞു; ഖുറാന്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറാകാത്ത യുവ സുവിശേഷഖനെ കൊലപ്പെടുത്തി

ബൈബിള്‍ നദിയിലേക്ക് വലിച്ചെറിഞ്ഞു; ഖുറാന്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറാകാത്ത യുവ സുവിശേഷഖനെ കൊലപ്പെടുത്തി

Africa Breaking News

ബൈബിള്‍ നദിയിലേക്ക് വലിച്ചെറിഞ്ഞു; ഖുറാന്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറാകാത്ത യുവ സുവിശേഷഖനെ കൊലപ്പെടുത്തി

യേശുക്രിസ്തുവിങ്കലുള്ള വിശ്വാസത്തില്‍ ഉറച്ചുനിന്ന യുവ സുവിശേഷകനെ തീവ്രവാദികള്‍ കൊലപ്പെടുത്തി. ഒക്ടോബര്‍ 30-ന് കിഴക്കന്‍ ഉഗാണ്ടയില്‍ കലിറോ ജില്ലയില്‍ നവൈക്കോക്ക് വ്യാപാര കേന്ദ്രത്തില്‍ 6 ദിവസത്തെ സുവിശേഷ യോഗത്തിന് നേതൃത്വം നല്‍കിയ 29 കാരനായ ഇമ്മാനുവല്‍ ഡികൂസയാണ് രക്തസാക്ഷിയായത്.

18 മുസ്ളീങ്ങളെ ക്രിസ്തുവിങ്കലേക്ക് നയിക്കുവാന്‍ കഴിഞ്ഞു എന്ന ആത്മസംതൃപ്തിയില്‍ ഇമ്മാനുവേലും സഹപ്രവര്‍ത്തകനായ എംബുലനും മോട്ടോര്‍ ബൈക്കില്‍ കലിറോ ടൌണിലെ ഹോട്ടല്‍ മുറിയിലേക്ക് മടങ്ങുമ്പോള്‍ വൈകിട്ട് 6.30-ന് ലാംബുയെ പാലം കടക്കുന്നതിനു തൊട്ടു മുമ്പ് 6 മുസ്ളീം യുവാക്കളായ തീവ്രവാദികള്‍ മോട്ടോര്‍സൈക്കിള്‍ തടഞ്ഞു നിര്‍ത്തി.

ഇവര്‍ പരമ്പരാഗതമായ ഇസ്ളാമിക വസ്ത്രമായ ട്യൂണിക്കുകളും തൊപ്പികളും ധരിച്ചിരുന്നു. കൈയ്യില്‍ നീളമുള്ള സൊമാലിയന്‍ വാളുകളും ഇരുമ്പ് ദണ്ഡുകളുമുണ്ടായിരുന്നു.

അക്രമികള്‍ ഇരുവരുടെയും ബൈക്കുകളും മറ്റ് ക്രിസ്തീയ പുസ്തകങ്ങളും നദിയിലേക്ക് വലിച്ചെറിഞ്ഞു.

തുടര്‍ന്ന് അവരുടെ പക്കലുണ്ടായിരുന്ന ഖുറാന്‍ ഇരുവരും വാങ്ങി ഉയര്‍ത്തിപ്പിടിക്കാനും അള്ളാഹുവിന്റെ നാമത്തില്‍ ഖുറാന്‍ പാരായണം ചെയ്യാനും സത്യം ചെയ്യാനും നിര്‍ബന്ധിച്ചു.

എംബുലാന്‍ ഒരു മാധ്യമത്തോടു പറഞ്ഞു. ഇരുവരും തീവ്രവാദികളുടെ ആവശ്യം നിരസിച്ചു. ഇത് അക്രമികളെ പ്രകോപിപ്പിച്ചു. ഉടന്‍ അവര്‍ ഇമ്മാനുവേലിന്റെ തലയില്‍ ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ചു.

അദ്ദേഹം താഴെവീണു. ഈ സമയം ഞാന്‍ നദിയിലേക്കു ചാടി നീന്തി രക്ഷപെട്ടുവെന്നും ഇമ്മാനുവേല്‍ സഹായത്തിനായി നിലവിളിച്ചുവെന്നും ഉടന്‍തന്നെ താന്‍ മറ്റുള്ള ക്രൈസ്തവരെ വിളിച്ചു വരുത്തിയെന്നും ഞങ്ങള്‍ അവിടേക്കു ചെന്നപ്പോള്‍ ഇമ്മാനുവേല്‍ രക്തത്തില്‍ കുളിച്ചു മരിച്ചു കിടക്കുന്ന രംഗമായിരുന്നു കണ്ടത്. എംബുലന്‍ പറഞ്ഞു.

കലിറോ, നംവെന്‍ഡുവ, ബുലും ഗ്രാമങ്ങളിലെ പെന്തക്കോസ്ത് ചര്‍ച്ചുകളിലെ സുവിശേഷകരുമായി ചേര്‍ന്ന് ഇമ്മാനുവേല്‍ മുസ്ളീങ്ങള്‍ കൂടുതലുള്ള നാവൈക്കോക്കില്‍ ഓപ്പണ്‍ എയര്‍ സുവിശേഷ പരിപാടി സംഘടിപ്പിച്ചിരുന്നു.

ഒക്ടോബര്‍ 28, നവംബര്‍ 2-നും അവസാനിപ്പിക്കേണ്ടതായിരുന്ന ഈ യോഗത്തില്‍ 18 മുസ്ളീങ്ങള്‍ കര്‍ത്താവിനെ സ്വീകരിക്കാനിടയായെന്നും എംബുലന്‍ പറഞ്ഞു.

ഇമ്മാനുവേലിനു ഭാര്യയും 9,6,4 വയസ്സുള്ള മൂന്നു കുട്ടികളുമുണ്ട്.

പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചെന്നും ക്രിസ്തുവിങ്കലേക്കു കടന്നു വന്ന വിശ്വാസികള്‍ക്ക് പ്രതികളെ മനസ്സിലായെന്നും എന്നാല്‍ അവര്‍ ജീവനെ ഭയന്നു പുറത്തു പറയാന്‍ മടി കാണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.