"ഞാന്‍ യേശുക്രിസ്തു'' എന്നു പറഞ്ഞുകൊണ്ട് പുരോഹിതന്മാരെ കുത്തി; ഒരു മരണം

“ഞാന്‍ യേശുക്രിസ്തു” എന്നു പറഞ്ഞുകൊണ്ട് പുരോഹിതന്മാരെ കുത്തി; ഒരു മരണം

Breaking News Europe

“ഞാന്‍ യേശുക്രിസ്തു” എന്നു പറഞ്ഞുകൊണ്ട് പുരോഹിതന്മാരെ കുത്തി; ഒരു മരണം

സ്പെയിനിലെ വാലെന്‍സിയയുടെ വടക്ക് ഭാഗത്തുള്ള ഗിലെറ്റിലുള്ള സാന്റോ എസ്പിരിറ്റുഡെല്‍ മോണ്ടെ സന്യാസി മഠത്തില്‍ ഒരു പുരോഹിതന്റെ മരണത്തിനും ഏഴ് സന്യാസിമാര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയായ ഒരു ആക്രമണ സംഭവം നടന്നു.

സന്യാസി മഠത്തിന്റെ ചുറ്റുമതില്‍ ചവിട്ടി കയറി മരത്തില്‍ കയറിക്കൂടിയ അക്രമി ഞാന്‍ യേശുക്രിസ്തു എന്ന് ആക്രോശിച്ചുകൊണ്ട് 46 കാരന്‍ മുറിയിലുടനീളം നടന്നു ഒരു പുരാവസ്തു പ്രതിമയില്‍നിന്നും ഒരു വടി എടുത്ത് സന്യാസിമാരെ ഓരോരുത്തരെയും അടിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

76 കാരനായ ഒരു സന്യാസി മരിക്കുകയും 7 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ 57, 66, 95 വയസുള്ള മൂന്നു സന്യാസിമാര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സന്യാസിമാരെ കൊല്ലുക എന്ന ഉദ്ദേശത്തോടെയായിരുന്നു ആക്രണമെന്ന് ഗിലെറ്റി മേയര്‍ സാല്‍വഡോര്‍ കോസ്റ്റ മാധ്യമത്തോട് പറഞ്ഞു. പ്രതി ആക്രമണത്തിനുശേഷം രക്ഷപെട്ടു.

എന്നാല്‍ ഇയാളെ പിടികൂടിയതായോ കൂടുതല്‍ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.