കട്ടന്‍ ചായയുടെ ആരോഗ്യ ഗുണങ്ങള്‍

കട്ടന്‍ ചായയുടെ ആരോഗ്യ ഗുണങ്ങള്‍

Breaking News Health

കട്ടന്‍ ചായയുടെ ആരോഗ്യ ഗുണങ്ങള്‍

ബ്ളാക് ടീ, കട്ടന്‍ ചായ ശീലമാക്കിയവര്‍ അനേകരാണ്. കട്ടന്‍ ചായയിലും ചില ആരോഗ്യ ഗുണങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കട്ടന്‍ ചായ മധുരമില്ലാതെ തയ്യാറാക്കുന്നതാണ് ഉത്തമം.

കൊളസ്ട്രോള്‍ കുറയ്ക്കും: കട്ടന്‍ ചായയില്‍ ഹൃദയാരോഗ്യത്തിനു ഗുണം ചെയ്യുന്ന ഫ്ളവനോയിഡുകള്‍ എന്ന മറ്റൊരു കൂട്ടം ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പച്ചക്കറികള്‍, പഴങ്ങള്‍, റെഡ് വൈന്‍, ഡാര്‍ക്ക് ചോക്ളേറ്റ് എന്നിവയിലും ഈ ഫ്ളവനോയിഡുകളുണ്ട്.

രക്തസമ്മര്‍ദ്ദം കുറയ്ക്കും: ഹൈപ്പര്‍ ടെന്‍ഷന്‍ ഉള്ളവര്‍ക്ക് കട്ടന്‍ചായ കഴിക്കുന്നത് സിസ്റ്റോളിക് രക്തസമ്മര്‍ദ്ദം 4.81 എംഎംഎച്ച് ജിയും ഡയസ്റ്റോളിക് രക്ത സമ്മര്‍ദ്ദം 1.98 എംഎംഎച്ച്ജിയും ആയി കുറയ്ക്കാന്‍ സഹായിക്കുന്നതായി പഠനം പറയുന്നു.

ബ്ളഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും: പ്രധാന ഭക്ഷണത്തിനോ ലഘു ഭക്ഷണത്തിനോ ശേഷം കട്ടന്‍ ചായ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ സഹായിക്കും.

വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു: കട്ടന്‍ ചായയിലെ പോളിഫിനോളുകള്‍ വയറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. വയറിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. ചീത്ത ബാക്ടീരിയകളുടെ വളര്‍ച്ച കുറയ്ക്കുകയും ചെയ്യും.

റൂമറ്റോയ്ഡ് ആര്‍ത്രൈറ്റസ്: സാദ്ധ്യത കുറയ്ക്കുന്നു. എല്ലുകളുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കാനും റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, പാര്‍ക്കിന്‍സണ്‍ രോഗസാദ്ധ്യത കുറയ്ക്കാനും സഹായിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.